കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി എസ്ബി കോളെജിന് സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ഓട്ടോ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം.
പെരുന്ന മലേക്കുന്ന് സ്വദേശി പുത്തൻപറമ്പിൽ അനിമോൻ പി സി ( അനികുട്ടൻ,49) ആണ് മരിച്ചത്.
എസ് ബി കേളേജിന് സമീപം യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോ തിരിക്കുമ്പോൾ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ അനിമോൻ തെറിച്ചു പുറത്തു പോവുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സമീപത്ത് കിടന്ന് ടിപ്പറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

