തിരുവനന്തപുരം : മാർത്താണ്ഡം കരുങ്കലിനു സമീപം നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി എന്ന കേസിൽ അമ്മ അറസ്റ്റിൽ. കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്.
ദിണ്ടുകൽ സ്വദേശിയായ കാർത്തിക്കുമായി ഇവരുടേത് പ്രണയവിവാഹമായിരുന്നു. പ്രസവത്തിനായിട്ടാണ് പാലൂരിലെ രക്ഷിതാക്കളുടെ വീട്ടിൽ ഇരുവരും എത്തിയത്.
തന്നേക്കാൾ ഭർത്താവിനു സ്നേഹം കുട്ടിയോട് ആണെന്നതിന്റെ പകയാണ് കൊലയ്ക്കു കാരണമെന്ന് യുവതി പൊലീസിനു മൊഴി നൽകി.
42 ദിവസങ്ങൾക്കു മുൻപ് പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് കുഞ്ഞുമായി നാട്ടിൽ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെയും കുഞ്ഞിനെയും കാണാനായി നാട്ടിൽ എത്തിയ കാർത്തിക് കുഞ്ഞുനു അനക്കം ഇല്ലാത്തത് ശ്രദ്ധയിൽ പെട്ടു. ഇതോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.
കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് ബെനിറ്റ ജയയെ അറസ്റ്റ് ചെയ്തത്.

