Spread the love

ന്യൂഡൽഹി :അറസ്റ്റിനു പിന്നാലെ സ്വയംപ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളുമായി നടത്തിയ ചാറ്റുകൾ പുറത്ത്. വിദ്യാര്‍ത്ഥിനികളില്‍ ഒരാളുമായുള്ള ചാറ്റില്‍ ദുബായ് ഷെയ്ഖിന്റെ കാര്യം ചൈതന്യാനന്ദ പരാമര്‍ശിക്കുന്നുണ്ട്.

ദുബായ് ഷെയ്ഖിന് സെക്‌സ് പാര്‍ട്ണറിനെ ആവശ്യമുണ്ടെന്നും സുഹൃത്തുക്കളില്‍ ആരെങ്കിലും ഉണ്ടോ എന്നുമാണ് ഇയാള്‍ ചോദിക്കുന്നത്. ആരുമില്ലെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ എങ്ങനെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇയാള്‍ തിരിച്ച് ചോദിക്കുന്നത്. അതിന് പെണ്‍കുട്ടി അറിയില്ലെന്ന് മറുപടി പറയുന്നു.

ചൈതന്യാനന്ദ: ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, നിനക്ക് നല്ല സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ ?ഇര: ആരുമില്ല

ചൈതന്യാനന്ദ: അത് എങ്ങനെ സാധ്യമാക്കുംഇര: എനിക്കറിയില്ല

ചൈതന്യാനന്ദ: നിന്റെ ഏതെങ്കിലും സഹപാഠിയോ ജൂനിയറോ ഉണ്ടോ ?‘സ്വീറ്റി ബേബി, ഡോട്ടർ ഡോൾ’ എന്നാണ് മറ്റൊരു ചാറ്റിൽ ചൈതന്യാനന്ദ ഒരു പെൺകുട്ടിയെ വിളിക്കുന്നത്. പല ചാറ്റുകളിലും ഇയാൾ ഇത്തരം പദങ്ങൾ ആവർത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. രാത്രി വൈകിയാണ് കൂടുതൽ ചാറ്റുകളും നടത്തിയിരുന്നത്.

2009 -10 കാലത്താണ് ചൈതന്യാനന്ദ ഡൽഹി വസന്ത് കുഞ്ചിലെ ശ്രീശാരദാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലക്കാരനായത്. ഇവിടെ മാനേജ്മെന്റ് പി ജി ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന 17 വിദ്യാർത്ഥിനികളാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയിരിക്കുന്നത്.