ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ അധ്യാപകൻ്റെ ശാരീരികവും മാനസികവുമായ പീഡനത്തിൽ മനംനൊന്ത് പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. നവംബർ 16-നാണ് സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.student dies teacher torture
അടിക്കുന്നതിനിടെ അധ്യാപകൻ തന്റെ കൈ പിടിച്ചുവെന്നും അയാളുടെ അടച്ച മുഷ്ടി തുറക്കാൻ വെല്ലുവിളിച്ചുവെന്നും കുറിപ്പിൽ പറയുന്നുണ്ട്. ശിക്ഷയുടെ മറവിൽ അധ്യാപകൻ തന്റെ വിരലുകൾക്കിടയിൽ ഒരു പേനവെച്ച് അമർത്തിയെന്നും കുട്ടി പറയുന്നു.
കൂടാതെ ബെഞ്ചിൽ ഇരിക്കുമ്പോൾ അധ്യാപകൻ അശ്രദ്ധമായി തന്റെ കൈ പിടിച്ചുവെന്നും തന്റെ കൈ എത്ര തണുത്തതാണെന്ന് തന്നോട് പറയാറുണ്ടെന്നും വിദ്യാർത്ഥിനി ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതേസമയം ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് എഎസ്പി സിംഗ് പറഞ്ഞു.
സംഭവത്തിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
അധ്യാപകൻ്റെ പീഡനം തന്നെയാണ് ആത്മഹത്യയ്ക്ക് കാരണം എന്ന നിലപാടിലാണ് കുടുംബം. അവർ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. ആത്മഹത്യയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്ന് എഎസ്പി സിംഗ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

