Spread the love

തിരുവനന്തപുരം: കേരളത്തില്‍ രണ്ടു ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേല്‍നടപ്പാലങ്ങളുടെ പണി നടക്കുന്നതിനാല്‍ ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ട്. തിങ്കള്‍ നിസാമുദ്ദീനില്‍ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്‌സ്പ്രസ് (22654) ബുധന്‍ പുലര്‍ച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ചൊവ്വ വൈകിട്ട് 4ന് ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം എസി എക്‌സ്പ്രസ് എറണാകുളം ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-ചെന്നൈ എസി എക്‌സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്നു പുറപ്പെടും.

 

ചൊവ്വാഴ്ച്ച ഇന്നത്തെ മംഗളൂരുതിരുവനന്തപുരം എക്‌സ്പ്രസ് (16348) രണ്ടര മണിക്കൂറും രാമേശ്വരംതിരുവനന്തപുരം അമൃത എക്‌സ്പ്രസ്, ഗുരുവായൂര്‍ചെന്നൈ എക്‌സ്പ്രസ്, നിലമ്പൂര്‍തിരുവനന്തപുരം നോര്‍ത്ത് രാജ്യറാണി എന്നിവ 2 മണിക്കൂറും വൈകും.ഇന്നത്തെ മംഗളൂരുതിരുവനന്തപുരം മാവേലി, മംഗളൂരു-തിരുവനന്തപുരം അന്ത്യോദയ എന്നിവ ഒന്നര മണിക്കൂറും തിരുപ്പതികൊല്ലം എക്‌സ്പ്രസ്, ചെന്നൈതിരുവനന്തപുരം സൂപ്പര്‍ എന്നിവ അര മണിക്കൂറും വൈകും.

 

ഇന്നത്തെ മംഗളൂരുതിരുവനന്തപുരം മലബാര്‍ 10 മിനിറ്റും ചെന്നൈഗുരുവായൂര്‍ എക്‌സ്പ്രസ് രണ്ടര മണിക്കൂറും വൈകും. ബുധന്‍ പുലര്‍ച്ചെ 3.45നുള്ള കൊല്ലംആലപ്പുഴ മെമു 30 മിനിറ്റും 4.20ന്റെ കൊല്ലംഎറണാകുളം മെമു 10 മിനിറ്റും വൈകും.