ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ദുരഭിമാന കൊലപാതകം. പിതാവും ബന്ധുക്കളും ചേര്‍ന്ന് ഗര്‍ഭിണിയായ മകളെ
വെട്ടിക്കൊന്നു. 19കാരിയായ മാന്യത പാട്ടീല്‍ ആണ് മരിച്ചത്.
മകൾ മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ കല്യാണം കഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ഇനാം-വീരപൂരില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
അതേസമയം സംഭവം ആയി ബന്ധപ്പെട്ട് പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ പൈപ്പും കൃഷിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളും ഉപയോഗിച്ചാണ് 19കാരിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

