Spread the love

മലയാളസിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യാമാധവനും. കാവ്യ വിവാഹശേഷം സിനിമാഭിനയം നിർത്തിയെങ്കിലും ഇന്നും നടിക്ക് ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ പ്രതിസന്ധികളെ അതിജീവിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയ കാലത്ത് താരം പങ്കുവെച്ച ഹൃദയസ്പർശിയായ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

വിവാഹം കഴിഞ്ഞ് മക്കളുമായി സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് കാവ്യ പറയുന്നു. പലപ്പോഴും അതിനുവേണ്ടി മാത്രം ജനിച്ചവളാണ് ഞാനെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിച്ചു. വിവാഹമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നായിരുന്നു എന്റെ അന്നത്തെ ചിന്ത. എന്നാൽ അതിനപ്പുറവും ഒരു ജീവിതമുണ്ടെന്ന് തിരിച്ചറിയാൻ ഞാൻ വൈകി,” കാവ്യ പറയുന്നു.

തനിക്കൊരു വിഷമം വന്നാൽ പലരും എന്റെ കൂടെയുണ്ട് എന്നാണ് താൻ വിശ്വസിച്ചത്. പക്ഷെ അവരൊന്നും എന്റെ കൂടെയില്ല. മാറി നിന്ന് കുറ്റം പറയുന്നു. അപ്പോൾ എനിക്കുണ്ടായ വിഷമം ഭീകരമായിരുന്നു. അതിൽ നിന്ന് കര കയറാനാണ് ഞാൻ കുറേ പ്രയാസപ്പെട്ടു.