തെന്നിന്ത്യൻ സിനിമാ സംവിധായകനിൽ നിന്ന് നിന്നുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഡെയ്സി ഷാ. മുംബൈയിൽ വച്ച് ഒരു ഓഡിഷനിടെയാണ് ദുരനുഭവം ഉണ്ടായതെന്നും ദ് ഫ്രീ പ്രസ് ജേർണലിനോട് സംസാരിക്കവേ ഡെയ്സി പറഞ്ഞു. “തെന്നിന്ത്യയിലെ ഒരു സംവിധായകൻ തന്നെ മോശമായി സ്പർശിച്ചു.
മുംബൈയിൽ കാസ്റ്റിങ്ങിനായി എത്തിയതായിരുന്നു അദ്ദേഹം. അന്ന് ഞങ്ങൾ ആറേഴ് പെൺകുട്ടികൾ അദ്ദേഹത്തെ കാണാനായി കാത്തുനിൽക്കുകയായിരുന്നു. ഓരോരുത്തരേയും അദ്ദേഹം കണ്ടു. എന്നാൽ അയാൾ എന്നെ സ്പർശിക്കുകയും കൈ പിടിക്കുകയും ചെയ്തത് എനിക്കിഷ്ടമായില്ല”.- ഡെയ്സി പറഞ്ഞു.
ആളുകളുടെ സ്പർശനം തന്നെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന കാര്യമാണെന്നും ഡെയ്സി പറയുന്നു.

