Spread the love

മലയാള സിനിമക്ക് വീണ്ടെടുക്കാനാകാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്. അവസാനമായി ഒരുനോക്ക് പ്രിയ സുഹൃത്തിനെ കാണാൻ എത്താതിരുന്ന നടൻ ജയറാമിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ചെന്നൈയിലെ ഷൂട്ടിംഗ് തിരക്കുകൾ കാരണമാണ് തനിക്ക് വരാൻ കഴിയാത്തതെന്ന വിശദീകരണവുമായി ജയറാം രംഗത്തെത്തിയെങ്കിലും ആരാധകർക്കിടയിൽ പ്രതിഷേധം പുകയുകയാണ്.

”ഷൂട്ടിംഗ് നടക്കുന്നതിനാലാണ് എനിക്ക് വരാൻ കഴിയാത്തത്. ഷൂട്ട് നിർത്തി വരാൻ പറ്റാത്ത സാഹചര്യമായിരുന്നു. അല്ലെങ്കിൽ ഞാൻ തീർച്ചയായും എത്തിയേനെ. മനസ്സുകൊണ്ട് ഒരുപാട് പ്രാർത്ഥനകളുണ്ട്. അത്രയും സങ്കടത്തിലാണ് ഞാൻ,” എന്ന് ജയറാം പ്രതികരിച്ചു.

ജയറാമിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ