കോട്ടയം: കടുത്തുരുത്തി മുന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് നേതാവുമായ പി,എം മാത്യു അന്തരിച്ചു
മുന്‍ എം എല്‍ എ യും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന പി എം മാത്യു ( 75) അന്തരിച്ചു.ഭൗതിക ശരീരം കടുത്തുരുത്തി അരുണാശ്ശേരിയലെ
വസതിയില്‍ വൈകിട്ട് 5 മണിയോടെ കൊണ്ടുവരുന്നതാണ്.സംസ്‌ക്കാര ശുശ്രഷ നാളെ (31/12/2025) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ (താഴത്ത് പള്ളി) അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കും.
വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. 1991 മുതല്‍ 96 വരെ കടുത്തുരുത്തി നിയോജക മണ്ഡലം എംഎല്‍എയായിരുന്നു. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് (എം)ല്‍ പ്രവര്‍ത്തിച്ചിരുന്നു.
2025 മേയ് മാസത്തില്‍ തുടങ്ങിയ നാഷനല്‍ ഫാര്‍മേഴ്സ് പാര്‍ട്ടിയുടെ (എന്‍എഫ്പി) ജനറല്‍ സെക്രട്ടറിയായിരുന്നു. കര്‍ഷക ക്ഷേമത്തെ എന്നും പിന്തുണച്ചിരുന്ന ആളാണു മാത്യു. ഒഡിഇപിസി ചെയര്‍മാന്‍, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, വിവിധ ഉപദേശക സമിതികളില്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ‘ കുസുമം മാത്യുവാണ് ഭാര്യ. മൂന്ന് മക്കള്‍.
ഭാര്യ: കുസുമം മാത്യു ( റിട്ട. സബ് രജിസ്ട്രാര്‍)
മക്കള്‍: ഡോ. അനു പി മാത്യു, അഞ്ജുമാത്യു ( സിംഗപ്പോര്‍) അരുണ്‍ മാത്യു ( മലേഷ്യ)

