Spread the love

പാലാ സാൻതോം ഫുഡ് ഫാക്ടറിയിലേക്കുള്ള ചക്ക സംഭരണം ആരംഭിച്ചു

 

കോട്ടയം: പാലാ രൂപതയുടെ കർഷക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ടു ചെയ്യുന്ന പാലാ സാൻതോം ഫുഡ് ഫാക്ടറിയിലേക്ക് ചക്ക സംഭരണത്തിന് പൂവത്തോട്ടിൽ തുടക്കമായി. വരിക്ക, കൂഴ ഇനങ്ങളിൽ പെട്ട ചക്കകളാണ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നത്. പൂവത്തോട് നടക്കുന്ന ചക്ക സംഭരണത്തിൻ്റെ ഉദ്ഘാടനം പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി നിർവ്വഹിച്ചു.

 

മൂലൃവർദ്ധിത ഉല്പന്ന ങ്ങളാക്കി വിപണിയിൽ വിറ്റഴിച്ച് കർഷകർക്ക് സഹായകമാവുകയാണ് ഈ പദ്ധതി. തങ്ങളുടെ പ്ലാവിൽ നിന്നുള്ള ചക്ക ന്യായവിലയിൽ ഫുഡ് ഫാക്ടറിയിലേക്ക് നൽകാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447601428.