അപ്രതീക്ഷിത മിന്നല്‍ സമരത്തില്‍ വി.ഡി സതീശനെയും ഡി.കെ ശിവകുമാറിനെയും പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന സമരത്തില്‍ അപ്രതീക്ഷതമായി പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി സതീശന്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച സമരത്തില്‍ മുഖ്യമന്ത്രിയെത്തിയത് തികച്ചും യാദൃച്ഛികം.
കെ.പി.സി.സി പുനഃസംഘടനയ്ക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന് പ്രധാനമന്ത്രി മോദിയുടെ വസതിക്കു മുന്നില്‍ നടന്ന സമരത്തില്‍ പങ്കെടുക്കുകയായിരുന്നു. മിന്നല്‍ സമരം വളരെ രഹസ്യമായാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സമരത്തിനെത്തി.
രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നാലുമണിക്ക് നടത്താനിരുന്ന കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചയ്ക്ക് പോകാന്‍ കേരളഹൗസില്‍ ഇരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്ക് അപ്രതീക്ഷിത ഫോണ്‍ വന്നത്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്ക് എത്താനായിരുന്നു ഫോണ്‍. രാഹുലിന്റെ വസതിയില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്ക് വരാന്‍ ആവശ്യപ്പെട്ടത് എന്തിനെന്ന് മുഖ്യമന്ത്രിക്ക് ആദ്യം മനസിലായില്ല. രാഹുലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ പങ്കുചേരാനാണ് വിളിച്ചതെന്ന് അടുത്ത ഫോണ്‍ വിളിയില്‍ വിവരം ലഭിച്ചു.
കെ.പി.സി.സി ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥും ആ സമയം കേരള ഹൗസില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി സമരത്തില്‍ പോയതറിഞ്ഞ് വിഷ്ണുനാഥും പിന്നാലെ പുറപ്പെട്ടു. സമരസ്ഥലത്തെത്തിയ വിഷ്ണുനാഥും എം.പിമാര്‍ക്കൊപ്പം അറസ്റ്റു വരിച്ചു.
25 ഓളം എംപിമാരെ മാത്രമാണ് ന്യൂഡല്‍ഹിയില്‍ വിളിപ്പിച്ചത്. എന്നാല്‍ യോഗത്തിന്റെ ഉദ്ദേശലക്ഷ്യം വ്യക്തമാക്കിയില്ല. രണ്ടു മുഖ്യമന്ത്രിമാരുടെ സാന്നിധ്യവും കോണ്‍ഗ്രസ് ഹൈക്കമാന്റ് ഉറപ്പാക്കി

