Spread the love

കണ്ണൂർ: ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി ശ്രദ്ധേയനായ നടൻ ഹരിമുരളി(27)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി.

കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ നാടകക്യാമ്പുകളിൽ പങ്കെടുത്തതാണ് ഹരിമുരളിക്ക് അഭിനയത്തിലേക്ക് കടക്കാൻ പ്രചോദനമായത്. ടെലിവിഷൻ പരമ്പരകളിലൂടെ സിനിമിയിലെത്തി. എ.എം. നസീർ സംവിധാനംചെയ്ത് ദിനേഷ് പള്ളത്ത് തിരക്കഥയെഴുതിയ പരമ്പരയിലൂടേയാണ് അരങ്ങേറ്റം. ആറരവയസ്സുള്ളപ്പോഴാണ് ‘രസികനി’ലെ വേഷം ചെയ്യുന്നത്.