സീരിയൽ താരം പാർവതി എസ് അയ്യരുടെ വിവാഹം അടുത്തിടെ ആണ് കഴിഞ്ഞത്. ഏറെ കാലത്തെ തന്റെ പ്രണയമായ അനൂപിനെ ആണ് പാർവതി വിവാഹം ചെയ്തത്. താരത്തിന്റെ വിവാഹ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വൈറലായത് ഓട്ടിസ്റ്റിക്കായ സഹോദരിയോട് പാർവതി കാണിച്ച സ്നേഹവും കരുതലുമായിരുന്നു.
ഇപ്പോഴിതാ തന്റെ ആ സ്നേഹം ക്യാമറയ്ക്ക് വേണ്ടി കാണിച്ചതല്ലെന്നും, അച്ഛൻ തന്നെ ഏൽപ്പിച്ച് പോയ നിധിയാണ് ചേച്ചിയെന്നും തുറന്നു പറയുകയാണ് പാർവതി.
“എന്റെ ചെറുപ്പത്തിൽ അമ്മ ചേച്ചിയെ കൂടുതൽ സ്നേഹിക്കുന്നത് കാണുമ്പോൾ എന്നെ ദത്തെടുത്തതാണോ എന്ന് ഞാൻ ചോദിക്കുമായിരുന്നു. എന്നാൽ പിന്നീട് ചേച്ചിക്ക് വയ്യെന്ന് തിരിച്ചറിഞ്ഞതോടെ അതൊക്കെ അങ്ങ് മാറി. അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നെ ഏൽപ്പിച്ച് പോയ കുഞ്ഞാണ് അവൾ. അതുകൊണ്ട് ആ സ്നേഹം ഒരിക്കലും അഭിനയമല്ല.അമ്മയില്ലാത്തപ്പോൾ ചേച്ചിയുടെ ‘അമ്മ’ ഞാൻ തന്നെയാണ്.”
തന്നോട് അനൂപേട്ടൻ ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ ആദ്യം പറഞ്ഞത് എന്റെ ചേച്ചിയുടെ കാര്യമാണ്. തന്റെ വിവാഹം കഴിഞ്ഞാലും ചേച്ചി എന്റെ ഉത്തരവാദിത്തമാണ്. അവളെ അംഗീകരിക്കാൻ പറ്റുമെങ്കിൽ മാത്രം മതി പ്രണയം എന്ന് ഞാൻ തീർത്തു പറഞ്ഞിരുന്നു.

