മലയാളികള്‍ക്ക് സുപരിചിതനാണ് നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളം. ഇപ്പോഴിതാ ഉല്ലാസിനെ അറിയുന്നവരെയെല്ലാം വേദനിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിഡിയോ.
സ്റ്റാർ മാജിക്ക് താരം ലക്ഷ്മി നക്ഷത്ര അദ്ദേഹത്തെ ഒരു ഉദ്‌ഘാടനത്തിന് എത്തിച്ചപ്പോൾ ആണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് എല്ലാവരും അറിയുന്നത്. ഇപ്പോൾ ഉല്ലാസ് പന്തളത്തിന് എന്ത് പറ്റിയതെന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ വൈറൽ വീഡിയോയിൽ നിറയുന്നത്.
അടുത്തിടെ ഉല്ലാസിനെ സ്ട്രോക്ക് വന്നിരുന്നുവത്രെ. അതിനുശേഷം ശരീരത്തിന്റെ ഒരു ഭാഗത്തിന് ബലക്ഷയമുണ്ട്. തുലാസിന് ഇപ്പോൾ നടക്കാൻ പരസഹായം വേണം. ശബ്ദത്തിൽ വ്യക്തമായി സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. കുടുംബമാണ് പരിപാടിയിൽ പങ്കെടുക്കാനായി ഉല്ലാസിനെ കൊണ്ടുവന്നത്.
‘എനിക്ക് സ്‌ട്രോക്ക് വന്ന കാര്യം ആർക്കും അറിയില്ല. ചില ആർട്ടിസ്റ്റുകൾക്ക് മാത്രമെ അറിയുള്ളൂ, ഇതിന്റെ വീഡിയോ പുറത്തുപോകുമ്പോഴെ എല്ലാവരും അറിയൂ’, വേദിയിൽ എത്തിയ ഉല്ലാസ് പറഞ്ഞു. ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്രയും വേദിയിൽ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് പോകാനിറങ്ങിയതും ഉല്ലാസിന്റെ കണ്ണുകൾ നിറഞ്ഞു. ഈ സമയം ‘ചിരിച്ചുകൊണ്ട് പോകൂ, എല്ലാ ശരിയാകും’, എന്ന് ലക്ഷ്മി പറഞ്ഞു.
പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങിയ ഉല്ലാസിനെ വാഹനത്തിന് അടുത്ത് വരെ പിടിച്ച് കൊണ്ടുപോയത് ലക്ഷ്മിയായിരുന്നു. കാറിൽ കയറി ലക്ഷ്മിയോടും തന്നെ കാണാൻ എത്തിയവരോടും യാത്ര പറഞ്ഞപ്പോൾ ഉല്ലാസിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു . ചിരിച്ചുകൊണ്ട് യാത്രാവാൻ ലക്ഷ്മി പറയുന്നതും വൈറൽ വീഡിയോയിൽ കാണാം. പഴയ എനർജിയോടെ അധികം വേഗം ഉല്ലാസേട്ടൻ സ്റ്റേജിലേക്ക് തിരികെ വരുമെന്ന് ലക്ഷ്മിയും പറഞ്ഞു.

