മോഹിനി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. ഒരുകാലത്ത് കേരളത്തിൽ തരംഗം തീർത്ത നായിക ആയിരുന്നു അവർ. തമിഴ് സിനിമയിൽ നിന്നുമാണ് ഇവർ അഭിനയം തുടങ്ങിയത് എങ്കിലും പിന്നീട് ഇവർ മലയാളത്തിലേക്ക് ചേക്കേറി.
ഇപ്പോഴിതാ ക്രിസ്തു മതത്തിലേക്ക് മാറിയതിനെക്കുറിച്ച് പറയുകയാണ് നടി മോഹിനി. ഭരതിന് ജീസസിനെ ഇഷ്ടപ്പെട്ട ശേഷമാണ് മതം മാറിയത്. 11 വർഷമെടുത്തു. എനിക്ക് ചർച്ചിൽ ഒറ്റയ്ക്ക് പോകുന്നത് ഇഷ്ടമല്ല. ] കുടുംബത്തോടൊപ്പമാണ് ഞായറാഴ്ച എല്ലാവരും വരിക. എന്നാൽ ഞാൻ മാത്രം ഒറ്റയ്ക്ക് പോകുമെന്ന് മോഹിനി പറയുന്നു,
വാക്കുകളിങ്ങനെ
മാതാപിതാക്കൾ ഒരിക്കലും അവരുടെ ആചാര അനുഷ്ഠാനങ്ങൾ എന്നെ കൺട്രോൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഞാൻ മതം മാറുകയാണെന്നു പറഞ്ഞപ്പോൾ ഭർത്താവിന് കുഴപ്പമില്ലായിരുന്നു. അപ്പോൾ നീ ഇനി ചിക്കനും മട്ടനും പാകം ചെയ്യുമല്ലോ അല്ലേ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. ഭർത്താവായത് കൊണ്ട് എല്ലാത്തിലും എന്നെ നിയന്ത്രിക്കുന്ന ആളല്ല ഭരത്. ഇന്ന് വരെയും എന്റെ ബാങ്ക് അക്കൗണ്ട് ഏതെന്നോ എന്റെയടുത്ത് എത്ര പെെസയുണ്ടെന്നോ ആഭരണങ്ങളുണ്ടെന്നോ അദ്ദേഹത്തിന് അറിയില്ല.

ഞാൻ മരിച്ചാൽ നിങ്ങൾ ഇതെല്ലാം അറിയണമെന്ന് പറഞ്ഞപ്പോൾ അപ്പോൾ ബാങ്കിൽ നിന്നും ലെറ്റർ വന്നോളും ഇപ്പോൾ നീ ഒന്നും പറയേനടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ മതം മാറി കുറെ നാളുകൾക്ക് ശേഷമാണ് ഭരത് മതം മാറുന്നത്. ഭരതിന് ജീസസിനെ ഇഷ്ടപ്പെട്ട ശേഷമാണ് മതം മാറിയത്. അത് പക്ഷേ 11 വർഷമെടുത്തു. എനിക്കാണെങ്കിൽ ചർച്ചിൽ എനിക്ക് ഒറ്റയ്ക്ക് പോകുന്നത് ഇഷ്ടമല്ല. ഞായറാഴ്ച എല്ലാവരും കുടുംബത്തോടൊപ്പമാണ് വരിക. ഞാൻ മാത്രം ഒറ്റയ്ക്ക് പോകും.
ഭരത് എനിക്കൊപ്പം വരാൻ തുടങ്ങി. ഭരതിന് ജീസസിനെ ഇഷ്ടമായി. നീ തെറ്റ് ചെയ്യാതിരിക്കൂ, ഉറപ്പായും നിന്നെ ഞാൻ കാക്കും എന്ന് ഉറപ്പിച്ച് പറയുന്ന ദെെവമാണ്. ഞാൻ രാമായണം, മഹാഭാരതം എന്നിവ വായിച്ചു. ഖുർആനും വായിച്ചു. എന്ത് പ്രശ്നത്തിലാണെങ്കിലും ഞാൻ നിന്നെ വന്ന് രക്ഷിക്കുമെന്ന് അവയിൽ പറയുന്നില്ല.

ഞാൻ പൂജ ചെയ്യും. എന്നാൽ രാത്രിയായാൽ എനിക്ക് ഭയമായിരിക്കും. ഇന്ന് എന്ത് ദുസ്വപ്നമാണ് കാണുക എന്ന ഭയം. ബെെബിളിൽ ഞാൻ മറ്റെവിടെയും വായിക്കാത്ത കാര്യങ്ങൾ ഒക്കെ വായിച്ചു. അതിൽ താൻ എന്ത് ചെയ്താലും നിന്നോട് ഞാൻ ക്ഷമിക്കുമെന്ന് പറയുന്നുണ്ട്. ഞാൻ വായിച്ചിടത്തോളം ദെെവം ഞാൻ നിന്റെ സുഹൃത്താണെന്ന് മറ്റൊരു മതഗ്രന്ഥത്തിലും പറയുന്നില്ല. ക്രിസ്തു മതത്തിലേക്ക് അടുത്തപ്പോൾ തന്റെ ഉള്ളിലെ ഭയങ്ങളും വിഷാദവും എല്ലാം ഇല്ലാതായെന്നും മോഹിനി പറഞ്ഞു.

