Spread the love

ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും നീക്കിയതില്‍ പ്രേംകുമാറിന്റെ പരാതിയില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍.
കാലാവധി തീര്‍ന്നപ്പോള്‍ പുതിയ ഭാരവാഹികളെ തീരുമാനിച്ചു. അതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. പ്രേം കുമാറിനെ അക്കാദമിയുടെ ഭാഗത്ത് നിന്നും അറിയിച്ചു കാണും എന്ന് കരുതുന്നു.

ആശാ സമരത്തെ പ്രകീര്‍ത്തിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ല. പ്രേംകുമാര്‍ ഇതുവരെ ഇടതുപക്ഷ വിരുദ്ധമായി അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ല. പ്രേംകുമാറിനോട് കഴിഞ്ഞദിവസം സംസാരിച്ചിരുന്നു. അദ്ദേഹം നല്‍കിയത് മികച്ച സേവനമാണ്.

ചലച്ചിത്ര മേളയുടെ നടത്തിപ്പില്‍ സംഘാടക മികവ് എന്നത് പ്രേംകുമാറിന്റേതു മാത്രമല്ല. എല്ലാവരും ചേര്‍ന്നാണ് മേള നടത്തിയത്. ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഒരു കല്ലുകടിയും ഇല്ലാതെ നടക്കും.

ലോക പ്രശസ്തനായ റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ലഭിച്ചത് ഭാഗ്യമാണെന്നും സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍.