മുഖ്യമന്ത്രി വി.ഡി സതീശന് ചുവപ്പുപരവതാനി വിരിക്കാന്‍ എന്‍എസ്എസ്. സതീശനുമായി ഇനി ശരിദൂരം
കോട്ടയം: വി.ഡി സതീശന് ചുവപ്പുപരവതാനി വിരിക്കാന്‍ എന്‍എസ്എസ്. തെരഞ്ഞെടുപ്പ് മുതല്‍ വിഡി സതീശനെതിരെ എന്‍എസ്എസ് നേതൃത്വം സ്വീകരിച്ച കടുത്ത നിലപാടും വിമര്‍ശനവും ഇനി സൗഹൃദത്തിന്റെ ശീതളിമയിലേക്ക്. ജനുവരി 2 ന് നടക്കുന്ന മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് മുഖ്യാതിഥിയാവും. ഇതോടെ ഉമ്മന്‍ ചാണ്ടിക്കു ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി വി.ഡി സതീശന് മാറും. എന്‍എസ്എസ് ഗുഡ് ബുക്കില്‍ രമേശ് ചെന്നിത്തലയ്ക്കൊപ്പം ഇനി വി.ഡി സതീശനും. രമേശ് ചെന്നിത്തല മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. എന്നാല്‍ പത്തുവര്‍ഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് എന്‍എസ്എസ് പ്രധാന ചടങ്ങുകളിലൊന്നും അതിഥിയായി എത്തിയിട്ടില്ല. വി.ഡി സതീശന് എത്തുന്നത് സംബന്ധിച്ച് എന്‍എസ്എസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2027 ജനുവരി ഒന്നിനും രണ്ടിനുമാണു പെരുന്നയില്‍ മന്നം ജയന്തി ആഘോഷം. 2നു നടക്കുന്ന ജയന്തിദിന സമ്മേളനമാണു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. ഒന്നാം തീയതി അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം നടക്കും. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 150 ജയന്തി ആഘോഷമാണ് നടക്കുക.

