Spread the love

ഇറാനില്‍ കനത്ത ആക്രമണം. ആയത്തുളള ഖൊമേനി കൊല്ലപ്പെട്ടതായി സംശയം, ദുബായ് വിമാനത്താവളം അടച്ചു

ഇറാനില്‍ യു.എസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖൊമേനി മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയതായി ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ഇരു രാജ്യങ്ങളും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ഖൊമേനി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനകള്‍ ലഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

ആണവ കരാറിനു വഴങ്ങാത്ത ഇറാനെതിരെ ഇന്നലെ മുതല്‍ യു.എസും ഇസ്രയേലും ആക്രമണം നടത്തുകയാണ്. ഇതോടെ റംസാന്‍ വ്രതത്തിന്റെ പുണ്യനാളുകളില്‍ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ലക്ഷക്കണക്കിന് മലയാളികളുള്ള ഗള്‍ഫ് രാജ്യങ്ങളെ ഇറാന്‍ ആക്രമിച്ചതോടെ കേരളം കടുത്ത ആശങ്കയില്‍. ആക്രമണം നേരിട്ട മേഖലകളില്‍ നിന്ന് മലയാളികളടക്കം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.

ദുബായിലെ പാം ജുമൈറ കെട്ടിടത്തില്‍ മിസൈല്‍ പതിച്ച് നാലുപേര്‍ക്ക് പരിക്ക്. കുവൈറ്റ് വിമാനത്താവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്ത്യയില്‍ നിന്നുള്ള മിക്ക വിമാന സര്‍വീസുകളും റദ്ദാക്കി.ഇതിനിടെ, ലോകത്തിലെ നിര്‍ണായക ഊര്‍ജ്ജ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ താത്കാലികമായി അടച്ചു.

ഇറാനില്‍ രാഷ്ട്രീയ, സൈനിക നേതാക്കളടക്കം 201 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 87 പേര്‍ കുട്ടികളാണ്. മിനാബിലെയും ടെഹ്‌റാനിലെയും രണ്ട് സ്‌കൂളുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നു. 747 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കും.ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ്, യു.എ.ഇ, സൗദി അറേബ്യ, ജോര്‍ദ്ദാന്‍, ഇറാക്ക് എന്നിവിടങ്ങളിലെ യു.എസ് ബേസുകള്‍ക്ക് നേരെയും ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ചു.

ഇസ്രയേലിലെ ടെല്‍ അവീവ്, ഹൈഫ, ബീര്‍ഷേബ, ജെറുസലേം തുടങ്ങിയ നഗരങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തി. രാജ്യാതിര്‍ത്തിയില്‍ പ്രവേശിക്കുംമുമ്പേ മുഴുവന്‍ മിസൈലുകളും തകര്‍ത്തെന്ന് ഖത്തര്‍ അറിയിച്ചു. യു.എ.ഇയിലെ അബുദാബിയില്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത ഇറാന്‍ മിസൈലിന്റെ അവശിഷ്ടം പതിച്ച് ഏഷ്യന്‍ വംശജന്‍ കൊല്ലപ്പെട്ടു.

തുടക്കം മുതല്‍ ലക്ഷ്യം ഖൊമേനി

ഇന്നലെ രാവിലെ 9.45ന് (ഇന്ത്യന്‍ സമയം രാവിലെ 11.45) ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്കായിരുന്നു ആദ്യ ആക്രമണം. ‘ഓപ്പറേഷന്‍ റോറിംഗ് ലയണ്‍’ എന്ന പേരില്‍ ഇസ്രയേലും ‘ഓപ്പറേഷന്‍ എപിക് ഫ്യൂരി’ എന്ന പേരില്‍ യു.എസും മിസൈലുകള്‍ വര്‍ഷിക്കുകയായിരുന്നു.ഖമനേയി അടക്കമുള്ള ഭരണമേധാവികളെയും ആണവ, സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടു