Spread the love

കോട്ടയം : ശബരിമല ആചാര സംരക്ഷണ സമരത്തിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്നതു ശരിയല്ല. അയ്യപ്പ സംഗമം സര്‍ക്കാരിന്റെ പ്രായശ്ചിത്തമാണെന്നു കരുതുന്നവര്‍ കരുതിക്കോട്ടെ. കക്ഷി രാഷ്ട്രീയം പറഞ്ഞും പിണറായി വിജയനെ പറഞ്ഞും സ്ത്രീപ്രവേശ പ്രശ്‌നം പറഞ്ഞും സമയം കളയരുത്. അയ്യപ്പ സംഗമത്തിന് ഒപ്പം നില്‍ക്കണം.

അയ്യപ്പ സംഗമത്തിലേക്കു ക്ഷണിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് കണിച്ചുകുളങ്ങരയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേരളത്തിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഒരുപാടു സമ്പത്ത് ലഭിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിനും നികുതി വരുമാനം ലഭിക്കും. വിദേശ പണം വരെ ലഭിക്കും. ടാക്‌സി ഓടിച്ചു ജീവിക്കുന്നവര്‍ മുതല്‍ ചന്ദനത്തിരി വില്‍ക്കുന്നവര്‍ വരെയുള്ളവര്‍ക്കു വരുമാന വര്‍ധനയുണ്ടാകും. ഈ സംരംഭം ഭക്തര്‍ ഏറ്റെടുത്തുകഴിഞ്ഞു. അതിനെ സമ്പുഷ്ടമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും വിശ്വാസികളുടെയും കടമ.

അയ്യപ്പ സംഗമത്തെ തുടക്കം മുതല്‍ പൂര്‍ണമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി