Spread the love

വയനാട് ദുരന്തബാധിതർക്ക് പണിതീർത്ത ടൗൺഷിപ്പ് സന്ദർശിക്കനെത്തിയ നടൻ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് അതൃപ്തി അറിയിച്ച സംഭവത്തിൽ പാർട്ടി യിലും പുകയുന്നു. മന്ത്രി മുഹമ്മദ് റിയാസ്ഉ ൾപ്പെടെയുള്ളവർ സിപിഎം ജില്ലാ സെക്രട്ടറിക്കു പിന്തുണ പ്രഖ്യാപിച്ചു എങ്കിലും വയനാട് ഘടകത്തിൽ അഭ്യുന്നതയുണ്ട്. ഇത് വരും ദിനങ്ങളിൽ ചർച്ചയാകും എന്നാണ് കരുതുന്നത്

 

വയനാട് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളാണ് ഇപ്പോൾ നീരസം പ്രകടിപ്പിച്ചിരിക്കുന്നത്. റഫീഖ് ജില്ലാ സെക്രട്ടറി പദവിക്ക് ചേരാത്ത തരത്തിൽ പെരുമാറിയെന്നാണ് ചില നേതാക്കൾ പറയുന്നത്. ഇതോടൊപ്പം മമ്മൂട്ടിയെയും ടൗൺഷിപ്പിനെയും അനാവശ്യ വിവാദത്തിലാക്കിയെന്നും നേതാക്കൾക്ക് അഭിപ്രായമുണ്ട്.

 

വയനാട് ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ മമ്മൂട്ടി റഫീഖിനോട് അൽപം മാറി നിൽക്കാൻ പറഞ്ഞതിനെച്ചൊല്ലിയാണ് സമൂഹ്യ മാദ്ധ്യമങ്ങളിലും ഇടത് സൈബർ ഹാൻഡിലും വ്യാപകമായ ആക്രമണം നടന്നത്. പാർട്ടി ജില്ലാ സെക്രട്ടറിക്ക് മുകളിലല്ല മെഗാസ്റ്റാർ. അത് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായാലും എന്ന് തുടങ്ങുന്ന തരത്തിലായിരുന്നു സൈബർ ആക്രമണം. എന്നാൽ മന:പൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി റഫീക്കിനോട് പറഞ്ഞു. സൗഹൃദ സംഭാഷണമായി കണക്കാക്കിയാൽ മതി. താങ്കളോട് മാത്രമായി പറഞ്ഞതാണ്. അതെങ്ങനെ പുറത്തു വന്നെന്നറിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ അവസാനിച്ചെന്ന് റഫീഖും അറിയിച്ചിരുന്നു. പിന്നീട് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരണം നടത്തുകയും ചെയ്തു.