Spread the love

പ്രധാനമന്ത്രി എത്തും മു്‌മ്പേ പാതയോരത്തെ ബിജെപി ബോര്‍ഡുകള്‍ നീക്കി കൊച്ചി കോര്‍പ്പറേഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലുടനീളം ബിജെപി സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും ബാനറുകളും കൊച്ചി കോര്‍പ്പറേഷന്‍ ബുധനാഴ്ച നീക്കം ചെയ്തു.മോദി കൊച്ചിയില്‍ എത്തുന്നതിനു മുമ്പുതന്നെ നഗരസഭയുടെ ആരോഗ്യ, റവന്യൂ സ്‌ക്വാഡുകള്‍ ത്വരിതഗതിയില്‍ രംഗത്തു വന്നു.മറിച്ച് ‘കേരള ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ്’ ഇതെന്ന് കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

‘ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി രാവിലെ നഗരം പരിശോധിച്ചു, നീക്കം ചെയ്യേണ്ട പരസ്യ സാമഗ്രികളുടെ ഫോട്ടോയെടുത്തു. ഇതിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല.ഈ വര്‍ഷം ആദ്യം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വേളയിലും ഇതു നടന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

തലസ്ഥാനത്തെ നടപ്പാതകളില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളുടെയും ബാനറുകളുടെയും വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് കോടതിയില്‍ നിന്ന് തിരുവനന്തപുരം കോര്‍പ്പറേഷന് കടുത്ത വിമര്‍ശനം അടുത്തയിടെ നേരിടേണ്ടി വന്നിരുന്നു.