Spread the love

 

ജോസിനെയും ജോസഫിനെയും വെട്ടി ഒന്നാമനാകാന്‍ തേര്‍തെളിച്ച് പാര്‍ട്ടിയിലെ പുതിയ അധികാര കേന്ദ്രങ്ങള്‍, 13 ല്‍ തട്ടി കേരള കോണ്‍ഗ്രസ് എം സീറ്റ് ചര്‍ച്ച വഴിമുട്ടുമ്പോള്‍ ഇരു കേരള കോണ്‍ഗ്രസുകളിലും സംഭവിക്കുന്നത്

 

കോട്ടയം: പതിമൂന്നില്‍ തട്ടി കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് സീറ്റ് ചര്‍ച്ച വഴിമുട്ടിയപ്പോള്‍ ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും തയാറെടുക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിലും ജോസഫ് വിഭാഗത്തിലും ചെയര്‍മാനെ നോക്കുകുത്തിയാക്കുന്ന അധികാര കേന്ദ്രങ്ങളായി മാറിയ രണ്ടു നേതാക്കളുടെ അണിയറ ചരടുവലികള്‍ പാര്‍ട്ടി താല്‍പര്യം ബലികഴിക്കുന്നതായും പരാതിയുണ്ട്.

അതിനിടെ കേരള കോണ്‍ഗ്രസ് എമ്മിന്റ കടുത്തുരുത്തി, പാലാ സീറ്റുകളിലെ സ്ഥാനാര്‍ഥികളിലെ അനിശ്ചിതത്വം തുടരുകയാണ്. ജോസ് കെ മാണി, നിഷ ജോസ് കെ മാണി എന്നിവരുടെ പേരുകളാണ് പ്രചരിക്കുന്നത്.എന്നാല്‍ കേരള കോണ്‍ഗ്രസിലെ അന്തിമ തീരുമാനം ചെയര്‍മാന്റെ സസ്‌പെന്‍സാണ്. അതു പൊളിക്കാനാണ് പാലായിലെ സ്ഥാനാര്‍ഥി ജോസ് ആണെന്ന് പാര്‍ട്ടിയിലെ പുതിയ അധികാര കേന്ദ്രമായി വളരുന്ന റോഷി ശ്രമിച്ചതെന്നാണ് ആരോപണം. യുഡിഎഫിലെ കേരള കോണ്‍ഗ്രസില്‍ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫാണ് അവസാനവാക്ക്. തൊടുപുഴയില്‍ അനാരോഗ്യം കാരണം പി.ജെ ജോസഫ് പിന്‍വാങ്ങി പകരം മകന്‍ അപുവിനെ രംഗത്തിറക്കാന്‍ ഒരു വിഭാഗം ശ്രമിച്ചെങ്കിലും അത് ഉന്നത ഇടപെടലില്‍ വെട്ടി, പാര്‍ട്ടിലെ സര്‍വശക്തനാകാനുളള പടയോട്ടത്തിലാണ് മോന്‍സ് എന്നാണ് സംസാരം.

സി.പി.എമ്മിന്റെ സ്ഥാനാര്‍ഥികളില്‍ പാര്‍ട്ടി 13-ന് തീരുമാനം എടുക്കുമെന്നാണ് സൂചന. സിപിഎം 86 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിന്റെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കാറായി. ഏറ്റുമാനൂര്‍ ഏറ്റെടുക്കാനാണ് നീക്കം. ഇതിനോട് മോന്‍സിന് വിയോജിപ്പില്ല. അങ്ങനെയെങ്കില്‍ ഏറ്റുമാനൂരില്‍ നാട്ടകം സുരേഷ്, ഗോപകുമാര്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. രാശിയില്ലാത്ത നേതാക്കളെ കെട്ടിയിറക്കരുതെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ഥിച്ചിട്ടുളളതെന്നാണ് സൂചന.

കഴിഞ്ഞ തവണത്തെ 12 സീറ്റ് മാത്രമേ കേരള കോണ്‍ഗ്രസിന് ലഭിക്കൂ എന്നാണ് സൂചന. 18-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിനുമുമ്പ് ചര്‍ച്ചയുണ്ടാകുമെന്ന് കേരള കോണ്‍ ഗ്രസിന് അറിയിപ്പും നല്‍കിയിട്ടില്ല.മുന്നണി സീറ്റുധാരണ ഉണ്ടാ യശേഷമാകും പാര്‍ട്ടിക്കുള്ളിലെ സീറ്റുകള്‍ ആര്‍ക്കൊക്കെ എന്ന തില്‍ തീരുമാനമെടുക്കേണ്ടത്. കേരള കോണ്‍ഗ്രസിന്റെ ഹൈപ വര്‍ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ ചേരേണ്ടത്.. അതിനിടെയാണ് റോഷി മൈക്ക് വാങ്ങി ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിത്വം പൊടുന്നനെ പ്ര ഖ്യാപിച്ചതും ആശയക്കുഴപ്പം സൃ ഷ്ടിച്ചതും. ഇനിയെന്നാണ് പാര്‍ട്ടി നേതൃയോഗമെന്നുപോലും കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടി ഇല്ലെങ്കില്‍ എലത്തൂര്‍, കുട്ടനാട്, തിരുവനന്തപുരം, തിരു വമ്പാടി, പേരാമ്പ്ര എന്നീ സീറ്റു കളിലൊന്നാണ് കേരള കോണ്‍ ഗ്രസ് ആവശ്യപ്പെട്ടത്.ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എ മാര്‍ പ്രചാരണം തുടങ്ങി. കടുത്തുരുത്തി ബൈപാസ് ഉദ്ഘാടനത്തോടെ മോന്‍സും നാലാം അങ്ക പ്രചാരണത്തിന് തുടക്കം കുറിക്കും.