പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു. സംഭവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരുക്കുകളില്ലെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
അതേസമയം ബുധനാഴ്ച (മാർച്ച് 11) ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ വീണിരുന്നു. ആ സംഭവത്തിൽ ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ദുബായ് അധികൃതർ ആവശ്യപ്പെട്ടു.
അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനകളുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ പരമാധികാരം അംഗീകരിക്കണം. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം. ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ രാജ്യാന്തരതലത്തിലെ ഉറപ്പ്.
യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനകളോട് യുഎസും ഇസ്രയേലും പ്രതികരിച്ചിട്ടില്ല.

