Spread the love

ഗൾഫ് സംഘർഷത്തിനിടെഇന്ത്യൻ മഹാസമുദ്രത്തിലുള്ള യുഎസ്- യുകെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാർഷ്യയിൽ ഇറാൻ രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈൽ (ഐആർബിഎം) വർഷിച്ചതായി റിപ്പോർട്ട്.

 

ഇറാൻ ആദ്യമായാണ് ഐആർബിഎം ആക്രമണത്തിനായി ഉപയോഗിക്കുന്നത്. ഗൾഫ് മേഖലയ്ക്കപ്പുറമുള്ള പ്രദേശങ്ങൾ ഇറാൻ ലക്ഷ്യം വയ്ക്കുന്നതും ഇതാദ്യമായാണ്. ഇറാൻ അതിർത്തിയിൽ നിന്ന് 4000 കിലോമീറ്റർ അകലെയാണ് സൈനിക താവളം. എന്നാൽ മിസൈലുകൾ സൈനിക കേന്ദ്രത്തിൽ പതിച്ചില്ലെന്നും വിവരമുണ്ട്. ഒരു മിസൈൽ ആകാശത്തുവച്ചുതന്നെ പരാജയപ്പെട്ടുവെന്നും മറ്റൊന്ന് യുഎസ് യുദ്ധക്കപ്പലിൽ നിന്നുള്ള എസ് എം-3 തടഞ്ഞുവെന്നുമാണ് യുഎസ് അധികൃതർ പറയുന്നത്. ഇറാനെതിരായുള്ള ആക്രമണങ്ങൾ നടത്താൻ യുഎസിന് ബ്രിട്ടൻ അനുമതി നൽകുന്ന രണ്ട് സൈനിക താവളങ്ങളിലൊന്നാണ് ഡീഗോ ഗാർഷ്യ. മറ്റൊന്ന് ഫെയർഫോർട്ട് ആണ്. ഡീഗോ ഗാർഷ്യയിൽ അമേരിക്കൻ സൈന്യം ബോംബർ വിമാനങ്ങളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

 

യുദ്ധത്തിൽ നിന്നും പിൻവാങ്ങാൻ അമേരിക്ക ഏറെക്കുറെ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് ആക്രമണം വീണ്ടും കടുപ്പിക്കുന്നത്