ന്യൂഡല്‍ഹി : പന്ത്രണ്ട് മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍ കു ടുങ്ങുന്നവര്‍ എന്തിന് ടോള്‍ നല്‍കണമെന്ന് പാലിയേക്കര ടോള്‍ കേസ് പരിഗണിക്കവേ സുപ്രീംകോടതി.പാലിയേക്കരയിലെ വാഹ നത്തിരക്കില്ലാത്ത ചിത്രം കാ ണിച്ച ദേശീയപാതാ അതോ റിറ്റിയോട്, ഇത് വന്യജീവി ഫോട്ടോഗ്രാഫറെക്കൊണ്ട് എടുപ്പിച്ചതാണോയെന്ന് കോടതി ചോദിച്ചു. വന്യജീവി കളുടെ ചിത്രത്തിനായി ഏറെ നേരം ക്ഷമയോടെ കാത്തിരി ക്കേണ്ടിവരുന്നതാണ് സുപ്രീം കോടതി സൂചിപ്പിച്ചത്.പാലിയേക്കരയില്‍ നാലാ ഴ്ചത്തേക്ക് ടോള്‍ പിരിവ് വില ക്കിയ ഹൈക്കോടതി നടപ ടി ചോദ്യംചെയ്ത് ദേശീയപാ താ അതോറിറ്റിയും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി
12 മണിക്കൂര്‍ ഗതാഗതക്കുരുക്കുണ്ടാ കുമ്പോള്‍ എന്തിനാണ് 65 കിലോമീറ്ററിന് 150 രൂപ ടോള്‍ നല്‍കുന്നത്. ഒരു മണിക്കൂറെടുക്കേണ്ട യാത്രയ്ക്കാണ് 11 മണിക്കൂര്‍ അധികമെടുക്കുന്നത്. കുരുക്കിന് ദേശീയപാതാ അതോറിറ്റി യാ ത്രക്കാര്‍ക്ക് അങ്ങോട്ട് വല്ലതും കൊടു ക്കേണ്ടിവരുമല്ലോ?കുരുക്കുണ്ടായ വാര്‍ത്ത കണ്ടി രുന്നോയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോ ട് മലയാളികൂടിയായ ജസ്റ്റി സ് കെ. വിനോദ്ചന്ദ്രന്‍ ചോദിച്ചു. അത് ലോറി മറിഞ്ഞ തുകൊണ്ടാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.ലോറി തനിയെ മറിഞ്ഞത ല്ലെന്നും കുഴിയില്‍ വീണതാ ണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
അടിപ്പാത നിര്‍മാണം ദേ ശീയപാതാ അതോറിറ്റി മൂ ന്നാമതൊരു കക്ഷിക്ക് നല്‍ കിയിരുന്നതായും അവരാണ് ഗതാഗതക്കുരുക്കിന് കാരണ മെന്നും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്ര ക്ചറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ അറിയിച്ചു. ഹര്‍ജികള്‍ സുപ്രീംകോടതി വിധിപ റയാന്‍ മാറ്റി.

