ബിജെപിയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണൻ അടുത്തയിടെ തൃക്കൊടിത്താനത്തെ ക്ഷേത്രം സന്ദർശിക്കുകയുണ്ടായി.
ക്ഷേത്ര ഗോശാലയിൽ എത്തി അത് പരിപാലിക്കുന്നയാളെ ആദരിച്ച ശേഷമാണ് പാണ്ഡവീയ മഹാസത്ര ഭാഗമായുള്ള ചടങ്ങിൽ പങ്കെടുത്തത്. തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ രാധാകൃഷ്ണന് കേരളവുമായും കേരളത്തിലെ ബിജെപി നേതാക്കളുമായും വളരെ അടുത്ത ബന്ധമാണുള്ളത്.കേരളത്തിൻറെ ചുമതലയുള്ള പ്രഭാരിയായും രാധാകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.

