Spread the love

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാന്തികൃഷ്ണ.
1980-കളിലും 90-കളിലും മലയാളം തമിഴ് സിനിമയിലെ പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു ശാന്തി കൃഷ്ണ. ‘നിദ്ര’ എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ സിനിമാരംഗത്തെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളത്തിലെ മിക്ക നടന്മാരുടെയും നായികയായി ശാന്തി കൃഷ്ണ അഭിനയിച്ചു.

ഇപ്പോഴിതാ താൻ രണ്ട് തവണ വിവാഹം കഴിച്ചിട്ടും തന്റെ മനസിലുള്ളത് പോലൊരു പങ്കാളിയെ തനിക്ക് കിട്ടിയില്ലെന്ന് പറയുകയാണ് താരം. നടന്‍ ശ്രീനാഥ് ആണ് ശാന്തികൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. ഓണ്‍ സ്‌ക്രീന്‍ ജോഡി ജീവിതത്തിലും പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.

എനിക്കൊരു നല്ല ജീവിത പങ്കാളിയെ കിട്ടാത്തതിൽ നഷ്ടബോധം തോന്നിയിട്ടുണ്ട്. രണ്ട് കല്യാണം നടന്നിട്ടും എന്റെ ആഗ്രഹം പോലെ പങ്കാളിയെ ലഭിച്ചില്ല . എനിക്ക് അതൊരു വലിയ വിഷമം തന്നെയാണ്. ഇപ്പോഴും എന്റെ ഉള്ളിൽ ഒരുപാട് സ്നേഹം കൊടുക്കാൻ ആയി കിടക്കുന്നുണ്ട്. അങ്ങനെ ഒരാൾ എന്റെ ലൈഫിൽ എന്നെ മനസിലാക്കി വന്നില്ലല്ലോ എന്ന് ഒാർക്കാറുണ്ട്. അത് പിന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് ഞാൻ കണക്കാക്കുന്നു.

എന്നെ ഒരിക്കലും ശ്രീനാഥ് വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു. ഞങ്ങള്‍ തമ്മില്‍ എന്തൊരു ചേര്‍ച്ചയാണെന്ന് എല്ലാവരും പറയുമായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങള്‍ മാറി മറഞ്ഞു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം അപ്രതീക്ഷിതമായി അദ്ദേഹം എന്നെ വിളിച്ച് ‘ശാന്തി എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയല്ല, നമുക്ക് പിരിയാം’ എന്ന് പറഞ്ഞു. ശരിക്കും ഞാന്‍ തകര്‍ന്നു പോയി.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നത് മക്കളും കുടുംബവും ആണ്. ആ കുടുംബത്തിൽ ജനിച്ചത് തന്നെ വലിയൊരു ഭാഗ്യമാണ്. അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. മക്കൾ എന്റെ ഏറ്റവും വലിയ നിധിയാണ്. അവരില്ലെങ്കിൽ ഞാനില്ല, അതുപോലെയാണ് അവർക്കും .

ആദ്യ വിവാഹ ബന്ധം അവസാനിച്ച ശേഷം ശാന്തികൃഷ്ണ വീണ്ടും വിവാഹിതയാവുകയും ഈ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചു. എന്നാല്‍ ആ ബന്ധവും ശാശ്വതമായിരുന്നില്ല.