മലയാളസിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യാമാധവനും. കാവ്യ വിവാഹശേഷം സിനിമാഭിനയം നിർത്തിയെങ്കിലും ഇന്നും നടിക്ക് ആരാധകർ ഏറെയാണ്.
പൊതുവേദികളിൽ വീണ്ടും സജീവമാവുകയാണ് കാവ്യ മാധവൻ. ഒരുപാട് ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ദിലീപിനെപ്പോലെ സ്നേഹമുള്ള ഒരാളെ തനിക്ക് ഭർത്താവായി ലഭിക്കാൻ കാരണം കാവ്യ ചെറുപ്പം മുതൽ നോറ്റ വ്രതങ്ങളാകാമെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്.
അമൃത ടിവിയ്ക്ക് 2007-2008 കാലഘട്ടത്തിൽ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും കാവ്യ സംസാരിച്ചത്. വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് വലിയ സൗന്ദര്യം വേണമെന്ന നിർബന്ധമൊന്നും തനിക്കില്ലെന്ന് കാവ്യ അന്ന് പറഞ്ഞിരുന്നു. തെക്കൻ കേരളത്തിൽ നിന്നുള്ള ആലോചനകൾ വേണ്ടെന്നായിരുന്നു വീട്ടുകാരുടെ താല്പര്യം.
തന്റെ നാട്ടിലെ പൂരത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പത്ത് ദിവസം വ്രതം നോറ്റ് കാമദേവനെ പൂജിക്കാറുണ്ട്. എന്നാൽ അന്ന് താൻ കാമദേവനെയാണ് പൂജിക്കുന്നതെന്ന് അറിയില്ലായിരുന്നു, വ്രതം കൃത്യമായി നോറ്റിരുന്നുവെന്നും താരം ഓർത്തെടുത്തു.

