നിരവധി നടിമാരാണ് സിനിമയിലെ കാസ്റ്റിങ് കൗച്ചിന് എതിരേ ശബ്ദമുയർത്തിയിട്ടുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് നടി സ്വര ഭാസ്കറിന്‍റെ വെളിപ്പെടുത്തലാണ്. തനിക്ക് സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് നടി. റൈസ് ആന്റ് ഫാള്‍ റിയാലിറ്റി ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഷൂട്ടിനിടെ സംവിധായകന്‍ രാത്രി വാതിലില്‍ മുട്ടിയെന്നും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് സ്വരയുടെ വെളിപ്പെടുത്തല്‍. തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയായിരുന്നു സംഭവം.
”തനു വെഡ്‌സ് മനുവിന് തൊട്ടുപിന്നാലെയായിരുന്നു. എന്റെ വലിയ സിനിമ. ഞാനായിരുന്നു ആ സിനിമയിലെ നായിക. 56 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. അയാള്‍ ആദ്യം എന്നോട് പറഞ്ഞത് സംവിധായകര്‍ക്ക് അഭിനേതാക്കളെ ഇഷ്ടപ്പെടണം എന്നാണ്. പിന്നീട് അയാള്‍ എന്റെ സൗന്ദര്യത്തെക്കുറിച്ച് കവിതകള്‍ അയക്കാന്‍ തുടങ്ങി. ഞാന്‍ മാന്യമായാണ് പ്രതികരിച്ചത്” താരം പറയുന്നു.
കൂടാതെ ചിത്രത്തില്‍ സ്വരയും നായകനും തമ്മിലുള്ളൊരു പ്രണയ രംഗം ഒറ്റയ്ക്ക് റിഹേഴ്‌സ് ചെയ്യണമെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും താരം പറയുന്നു. ”ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. ആദ്യം നടനേയും കാമറാമാനേയും വിളിക്കാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് ചെയ്യാം. ഞങ്ങള്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ സ്ത്രീയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ” താരം പറയുന്നു.
”പിന്നെ ഞാന്‍ കാണുന്നത് സംവിധായകനും കാമറമാനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതാണ്. ഇതോടെ താൻ വല്ലാതെ പേടിച്ചു. വേഗം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ സംവിധായകൻ വീണ്ടും ശല്യം ചെയ്യുന്നത് തുടർന്നു. മദ്യലഹരിയിൽ എത്ത് തന്‍റെ വാതിലിൽ നിരന്തരം മുട്ടാൻ തുടങ്ങി. വാതിൽ തകർക്കുമോ എന്ന് പോലും ഭയന്നു. ഒടുവിൽ വാതിൽ തുറന്നപ്പോൾ മദ്യലഹരിയിൽ ആടി നിൽക്കുന്ന അയാളെയാണ് കണ്ടത്. അയാളെ കെട്ടിപ്പിടിക്കാൻ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞിട്ടും അയാൾ കെട്ടിപ്പിടിക്കാൻ നിർബന്ധിച്ചു. സിനിമയുടെ സംവിധായകനായതുകൊണ്ട് തനിക്ക് വേറെ ഒന്നും ചെയ്യാനായില്ല എന്നും സ്വര പറഞ്ഞു. അതേസമയം സംവിധായകനന്‍റെ പേര് വെളിപ്പെടുത്താൻ താരം തയാറായില്ല.

