Spread the love

തൃശൂര്‍: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പില്‍ സന്തോഷ് മകള്‍ സാന്ദ്ര സന്തോഷ് (29) നെയാണ് ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച്ച രാവിലെ 11.45ഓടെയാണ് സംഭവം പുറത്തറിയുന്നത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ മീറ്റിങ്ങില്‍ എത്താതിനാല്‍ സഹപാഠികള്‍ ഫോണില്‍ വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള അംഗന്‍വാടിയിലെ ടീച്ചറെ വിളിച്ച് അന്വേഷിക്കാന്‍ പറയുകയും,ഇവർ വന്ന് താമസ സ്ഥലത്ത് നോക്കിയപ്പോഴാണ് തൊട്ടരികിലെ സബ് സെന്ററിനോടു ചേര്‍ന്നുള്ള റിസപ്ഷന്‍ റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

അതേസമയമ് മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തക ദേവി കൃഷ്ണയുമായാണ് ഇവര്‍ ആരോഗ്യകേന്ദ്രത്തിനും സമീപത്തുള്ള ക്വാട്ടേഴ്സില്‍ താമസിച്ചിരുന്നത്. ദേവീകൃഷ്ണ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയതിനാല്‍ സാന്ദ്ര ഒറ്റയ്ക്കാണ് റൂമില്‍ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മാതാവ്: സിനി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)