Spread the love

യൂട്യൂബറും നടനുമായ അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സൈബറിടത്തിലെ പുതിയ ചർച്ച. കൈയിൽ പരുക്കേറ്റതിനു ശേഷം ആശുപത്രിയിൽ നിന്നുള്ള വീഡിയോയാണ് മേഘ പങ്കുവച്ചിരിക്കുന്നത്. “ആരൊക്കെ എന്തൊക്കെ ചെയ്താലും പന്തളം അയ്യപ്പന്‍റെ മണ്ണിൽ ഹാപ്പി ആണ്, സ്വാമി ശരണം” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കുറച്ചൊക്കെ കൂടോത്രം ചെയ്യടോ എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. പ്രശസ്ത മലയാള ചലച്ചിത്രം ‘മിഥുനം’ സിനിമയിലെ ജഗതി ശ്രീകുമാറിന്‍റെ പ്രശസ്തമായ കോമഡി ഓഡിയോ ഡയലോഗാണ് വിഡിയോയിൽ ചേർത്തിരിക്കുന്നത്.”എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിക്കുന്നവന്‍റെ ശിരസ് പിളർന്ന് അന്തരിക്കണേ” എന്നതാണ് ഡയലോഗ്. അതേസമയം എന്താണ് കൈക്ക് പറ്റിയതെന്ന് വീഡിയോയിൽ മേഘ വിശദീകരിക്കുന്നില്ല.

വീഡിയോ വൈറൽ ആയതിനു പിന്നാലെ തന്നെ നിരവധി പേരാണ് മേഘയ്ക്കെതിരേ രംഗത്തെത്തിയത്. ഇത് കർമയാണെന്നാണ് കൂടുതൽ പേരും കുറിക്കുന്നത്. ഇതൊക്കെ ചെറുത്. “ഇനിയും വലുത് വരാനുണ്ട്”, “ഇത് കൂടോത്രമൊന്നുമല്ല, കർമയാണ്, ചെയ്ത തെറ്റിനുള്ള ശിക്ഷ”,”കിട്ടാനുള്ളത് എപ്പോഴായാലും കിട്ടും”, “കുറച്ചു കുറഞ്ഞുപോയിട്ടുണ്ട്… സാരമില്ല ഇനിയും സമയമുണ്ടല്ലോ… കിട്ടിക്കോളും” എന്ന രീതിയിലുമുള്ള കമന്‍റുകളാണ് ഏറെയും