Spread the love

നടി വീണാ നായരുടെ മുൻ ഭർത്താവ് അമൻ ഭൈമി എന്ന സ്വാതി സുരേഷ് വിവാഹിതനായി. പ്രണയിനി റീബ റോയിയെ ചരിത്ര പ്രസിദ്ധമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വെച്ചാണ് അമൻ താലി ചാർത്തിയത്. ആർജെയും നർത്തകനുമാണ് അമൻ.

വളരെ ലളിതമായി നടന്ന വിവാഹ​ത്തിന്റെ ചിത്രങ്ങൾ ആർജെ അമൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ​ത്തിൽ പങ്കെടുത്തത്. വൈബ്രന്റ് പർപ്പിൾ നിറത്തിലുള്ള പട്ടുസാരിയും അതിനിണങ്ങുന്ന മിനിമൽ ആഭരണങ്ങളും അണിഞ്ഞാണ് വധു റീബ എത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള കസവ് മുണ്ടും ഷർട്ടുമായിരുന്നു അമന്റെ വേഷം. നവദമ്പതികൾക്ക് ആശംസകൾ നേർന്ന് നിരവധിപേർ രംഗത്തെത്തി.

അതിൽ ഏറ്റവും ആകർഷണീയം ആര്യ ബഡായിയുടെ കമന്റാണ്. നിങ്ങൾ രണ്ട് പേരും പരസ്പരം ഒരുപാട് അർഹിക്കുന്നു. നിങ്ങൾ രണ്ട് പേരുടെയും കാര്യത്തിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു, ജീവിത കാലം മുഴുവൻ ഒരുപാട് പ്രണയവും സന്തോഷവും ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. പിന്നെ റീബ, കുടുംബത്തിലേക്ക് സ്വാഗതം – എന്നാണ് വീണയുടെ കമന്റ്.