പത്തനംതിട്ട: കഴിഞ്ഞ ദിവസം യുവാക്കളെ സൈക്കോ മോഡലിൽ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ പേര് ദമ്പതികളുടെ ക്രൂരമര്‍ദനത്തിനിരായെന്ന് സൂചന. സൈക്കോ മോഡലിൽ ആലപ്പുഴ സ്വദേശിയെയും റാന്നി സ്വദേശിയെയും കൂടാതെ മറ്റു രണ്ടുപേരും മര്‍ദനത്തിനിരയായെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തിൽ കോയിപ്രം കുറവൻകുഴി സ്വദേശികളായ ജയേഷ് രാജപ്പൻ (30), ഭാര്യ എസ്.രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്. രശ്മിയാണ് യുവാക്കളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റേപ്ലർ പിൻ അടിച്ചത്. യുവാക്കളെ മർദിക്കുന്ന 10 ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽനിന്ന് കണ്ടെടുത്തു. കൂടാതെ രശ്മിയും ഒരു യുവാവുമൊത്തുള്ള ദൃശ്യങ്ങളും ഫോണിലുണ്ട്.
അതേസമയം അന്വേഷണത്തോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. റാന്നി സ്വദേശിയായ 29 വയസ്സുകാരനും ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19 വയസ്സുകാരനുമാണ് മർദനത്തിന് ഇരകളായത്.
സംഭവത്തിൽ കൂടുതൽ അന്വേഷണവും ശാസ്ത്രീയ പരിശോധനയും ആവശ്യമാണ്. മുഖ്യപ്രതിയായ ജയേഷിന്റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

