ജീവിതത്തിൽ പലരിൽനിന്നും വേദനാജനകമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, അതിൽ ഏറ്റവും ആഴത്തിൽ തന്നെ മുറിവേൽപ്പിച്ചത് ഒരു പ്രണയബന്ധമായിരുന്നുവെന്ന് നടി ഗായത്രി സുരേഷ്. ബിഗ് ബോസ് ഷോയില്‍ വച്ച് ഗായ്ത്രി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഷോയില്‍ നിന്നും പുറത്താകും മുമ്പായിരുന്നു ഗായത്രിയുടെ തുറന്നു പറച്ചില്
.
പ്രണയത്തിലായി ആദ്യ ആഴ്ച തന്നെ അയാളെന്നോട് ചോദിച്ചത് എയ്ഡ്സ് ഉണ്ടോയെന്നാണ്, ആ സെക്കന്‍ഡില്‍ തന്നെ അയാളെ ഒഴിവാക്കി, എന്നാൽ ഞാൻ കൂടുതൽ നെഗറ്റീവ് ആവുമോയെന്ന് ചിന്തിച്ച് വീണ്ടും ബന്ധം തുടർന്നു.
കാമുകന് താനുമായി പ്രണയമുള്ളപ്പോള്‍ തന്നെ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് ഗായത്രി പറയുന്നത്.
”എന്നെ ജീവിതത്തിൽ ഒരുപാട് പേർ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ, എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുകയും ട്രോമറ്റൈസ് ചെയ്യുകയും ചെയ്ത ഒരു സംഭവമുണ്ട്. 2021ൽ ഒരു വിവാദത്തിൽ ഞാൻ അകപ്പെട്ടിരുന്നു. ആ സമയത്ത് ഞാൻ ഒരു സിറ്റുവേഷൻഷിപ്പിലായിരുന്നു. അത് ഒരു റിലേഷൻഷിപ്പാണെന്നാണ് അന്ന് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അത് ഒരു സിറ്റുവേഷൻഷിപ്പ് മാത്രമായിരുന്നുവെന്ന് മനസ്സിലാകുന്നു.
എല്ലാവരുടേയും റെഡ് ഫ്ളാഗ്സ് ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ എല്ലാവര്ക്കും ചാന്‍സസ് കൊടുക്കും. മൂന്ന് ചാന്‍സാകും കൊടുക്കുക. അതിന് ശേഷം ആ വ്യക്തി എന്റെ ജീവിതത്തില്‍ നിന്നും പുറത്താകും. ഈ വ്യക്തിയുമായി റിലേഷന്‍ഷിപ്പിലായ ആദ്യത്തെ ആഴ്ച തന്നെ അയാള്‍ എന്നോട് ചോദിച്ചത് തനിക്ക് എയ്ഡ്സ് ഉണ്ടോ എന്നായിരുന്നു. ആ നിമിഷത്തില്‍ ഞാന്‍ അയാളെ കട്ട് ചെയ്തു.
പക്ഷെ, നമുക്കറിയില്ലല്ലോ ഇനി നമ്മളാണോ നെഗറ്റീവ് എന്ന്. നമ്മള് റെഡ് ഫ്ളാക്സ് നോക്കി നടക്കുന്നതു കൊണ്ടാണെങ്കിലോ. എന്നിട്ടും ഞാന്‍ അയാളുമായുള്ള റിലേഷന്‍ഷിപ്പ് തുടര്‍ന്നു. പിന്നെയാണ് ഞാന്‍ അറിയുന്നത് അയാള്‍ക്ക് വേറൊരാളുമായി റിലേഷന്‍ഷിപ്പുണ്ടെന്ന്. ഞാന്‍ തൃശ്ശൂരും അയാള്‍ എറണാകുളത്തുമായിരുന്നു. എറണാകുളത്ത് അയാള്‍ക്ക് വേറൊരു റിലേഷന്‍ഷിപ്പുണ്ടായിരുന്നു.
ആ സമയത്ത് ഞാനും റോക്ക് ബോട്ടത്തിലായിരുന്നു. എനിക്കും ദുശ്ശീലങ്ങളുണ്ടായിരുന്നു. ഞാന്‍ ഭയങ്കര നല്ല മനുഷ്യത്തിയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഒരു നന്മ എന്റെ മനസിലുണ്ടായിരുന്നു. വേണം എന്നു കരുതി ആളുകളെ വേദനിപ്പിക്കുന്ന ആളല്ല ഞാന്‍. അയാള്‍ എന്നെ തീരെ മൈന്റ് ആക്കാതിരിക്കാന്‍ തുടങ്ങി. എനിക്ക് കണ്ടേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ വന്നു.
ഞങ്ങള്‍ രണ്ടു പേരും കൂടെ കാറില്‍ പോകുമ്പോഴാണ് ആക്സിഡന്റ് വിവാദമുണ്ടാകുന്നത്. പിന്നീട് പൊലീസ് വന്നു. പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോയി. പൊലീസ് സ്റ്റേഷനില്‍ നിന്നും തിരിച്ചുവന്ന ശേഷം, എന്നെ ഒറ്റയ്ക്ക് ഒരു കഫേയില്‍ ഇരുത്തിയിട്ട് അയാള്‍ തന്റെ കാമുകിയുടെ അടുത്തേക്ക് പോയി. അതാണ് എന്നെ ഭയങ്കരമായി ട്രോമറ്റൈസ് ചെയ്ത സംഭവം.
ഇപ്പോൾ അയാളെ കണ്ടാൽ മറ്റൊരാളെ തേടിപ്പോയതിന് നന്ദി പറയാനാണ് എനിക്ക് തോന്നുക. അല്ലെങ്കിൽ ഞാൻ ആ ബന്ധത്തിൽത്തന്നെ കിടന്ന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേനെ. ആ അനുഭവമാണ് എന്നെ വളരാൻ സഹായിച്ചത്. അന്നാണ് ഇനി ജീവിതത്തിൽ കൂടുതൽ നന്നായി മുന്നോട്ട് പോകണമെന്ന് ഞാൻ തീരുമാനിച്ചത്.”

