Spread the love

ഫലം വരും മുമ്പേ മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ മുഖം നഷ്ടപ്പെട്ടു കോണ്‍ഗ്രസ്, നേതാക്കള്‍ മാതൃകയാകണമെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: കെ. സുധാകരന്‍ കെസി വേണുഗോപാലിനെയും പി.ജെ കുര്യന്‍ രമേശ് ചെന്നിത്തലയെയും എറണാകുളം ഡിസിസി പ്രസിഡന്റ് വി.ഡി സതീശനെയും മുഖ്യമന്ത്രി പദത്തിലേക്ക് പരസ്യമായി നിര്‍ദേശിച്ചതോടെ തെരഞ്ഞെടുപ്പിന് പിന്നാലെ സോഷ്യല്‍ മിഡിയില്‍ കോണ്‍ഗ്രസിനെ അലക്കി വെളുപ്പിക്കുകയാണ്. നേരത്തെ ഉയര്‍ന്ന രണ്ടു പേരുകളും കേരളത്തിലെ സിറ്റിംഗ് എംഎല്‍എമാരും പ്രതിപക്ഷ മുന്‍ പ്രതിപക്ഷ നേതാക്കളുടെയും ആണെങ്കില്‍ കെ. സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരസ്യമായി ഉയര്‍ത്തിക്കാട്ടുന്നത്. രണ്ടു നേതാക്കള്‍ തങ്ങളുടെ പേരുകള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കേന്ദ്രനേതാവിന്റെ പേര് സുധാകരന്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിലെ അധികാര തര്‍ക്കം ചര്‍ച്ചയായി.

തെരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യം ഉയര്‍ത്തിയെങ്കിലും പൊതുവേ ഗ്രൂപ്പിസം പ്രതിഫലിപ്പിക്കാതെ ഇലക്ഷനെ നേരിടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. സിപിഎം സിപിഐ കക്ഷികളില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്ന സാഹചര്യം ഉണ്ടായെങ്കിലും കോണ്‍ഗ്രസ് ക്യാമ്പ് സമാധാനപരമായിരുന്നു. തെരഞ്ഞെടുപ്പിനിടെ പി.ജെ കുര്യന്‍ രമേശിന്റെ പേര് പരാമര്‍ശിച്ചതു മാത്രമാണ് അപവാദം. പക്ഷേ കഴിഞ്ഞ ദിവസങ്ങളില്‍ പോരു മുറുകി. അതിനിടെ വി.ഡി സതീശന്‍ വിശ്രമത്തിന് കാടു തെരഞ്ഞെടുത്തു. രാഷ്ട്രീയ വനവാസമല്ലെന്ന ശീര്‍ഷകത്തോടെ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം ഇനിയും വ്യക്തമല്ലാതിരിക്കെ ഇത്തരത്തിലുളള പോരാട്ടം കോണ്‍ഗ്രസിനെ അപഹാസ്യമാക്കുമെന്നാണ് ഒരു വലിയ വിഭാഗം നേതാക്കള്‍ കരുതുന്നത്.

അനാവശ്യ മുഖമന്ത്രി ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ മാതൃകയാകണം. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് എടുത്ത് ചാടരുത് അഭിപ്രായങ്ങള്‍ രഹസ്യമായിരിക്കണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.