Spread the love

കുമാരനല്ലൂര്‍ ദേവീക്ഷേത്രം മാനേജര്‍ കാഞ്ഞിരക്കാട്ട് കെ.എ മുരളി അന്തരിച്ചു.

കോട്ടയം: കേരളത്തിലെ പ്രമുഖ ദേവീക്ഷേത്രമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രം മാനേജര്‍ കെ.എ മുരളി (കാഞ്ഞിരക്കാട്ട് ഇല്ലം) അന്തരിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു അന്ത്യം. നേരത്തെ എസ്ബിടി ഉദ്യോഗസ്ഥനായിരുന്നു.കുമാരനല്ലൂര്‍ ദേവി സ്‌കൂള്‍ പ്രിന്‍സിപ്പളായിരുന്ന ഗിരിജയാണ് പത്‌നി. സംസകാരം പിന്നീട്. മകന്‍ അരുണ്‍ (യുഎസ്) മകള്‍ ചെന്നൈയിലാണ്. കുമാരനല്ലൂര്‍ ക്ഷേത്രത്തിലും നാടിനും വളര്‍ച്ചയ്ക്കായി ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വം ആണ്.