Spread the love

ചങ്ങനാശ്ശേരി: തിരുവതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ നയം വ്യക്തമാക്കി എന്‍എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹഹമെന്ന് അദ്ദേഹംഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം.അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു.  കോൺഗ്രസിനും ബിജെപിക്കും എതിരെ അദ്ദേഹം  അതിരൂക്ഷ വിമർശനം  ഉയര്‍ത്തി. കോൺഗ്രസിന്‍റേത്  കള്ളക്കളിയാണ്. വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല .ബിജെപിയാകട്ടെ  ഒന്നും ചെയ്യുന്നില്ല .കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു.എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ല.ചില കാര്യങ്ങൾ വരുമ്പോൾ അഭിപ്രായം പറയും,വിമർശനങ്ങൾ ഉയർത്തും.പ്രശ്നാധിഷ്ഠിതമായി കാര്യങ്ങൾ പറയുന്നത് നിലപാടാണ് എൻ എസ് എസിന്റേതെന്നും മന്ത്രി പറഞ്ഞു.സുകുമാരൻ നായർ നേരത്തെ തന്നെ അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നതുംഅയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതുംസന്തോഷകരമായ സമീപനമാണ്.

യുഡിഎഫിനും ബിജെപിക്കും എതിരെ എൻ എസ് എസ് ഉയർത്തിയത് സൃഷ്ടിപരമായ വിമർശനമാണ്.എല്ലാ അർത്ഥത്തിലും ഞങ്ങൾ എടുത്ത നിലപാട് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് സുകുമാരൻ നായരുടെ പ്രതികരണം.സുകുമാരൻ നായരുടെ നിലപാട് സ്വാഗതാർഹമാണ്.സദുദ്ദേശപരമായാണ് സുകുമാരൻ നായരുടെ പ്രതികരണം.തെരഞ്ഞെടുപ്പ് ആയി ഈ പ്രതികരണത്തിനു ഒന്നും ബന്ധം ഇല്ല
.അയ്യപ്പ സംഗമത്തെ രാഷ്ട്രീയപരമാക്കിയത് ബിജെപിയും, യുഡിഎഫിലെ ചില നേതാക്കന്മമാരുംആണെന്നും മന്ത്രി പറഞ്ഞു.അയ്യപ്പ സംഗമത്തിൽ എൻഎസ്എസിന്റെ പ്രതിനിധി അവതരിപ്പിച്ചതും ശരിയായ നിലപാടാണ്.ബദൽ അയ്യപ്പ സംഗമത്തിൽ നടന്നത് മതനിരപേക്ഷതയിൽ പോറൽ എൽപ്പിക്കുന്ന സംഭവങ്ങൾ വരെയുണ്ടായി.

അവിടെ പ്രസംഗിച്ച ഒരാൾ വാവരെ തീവ്രവാദി എന്ന് വിളിച്ചു.പന്തളം കൊട്ടാരം തന്നെ അതിനെതിരെ നിയമ നടപടിക്ക് പോവുകയാണന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.