റിയാദ്: പ്രവാസി മലയാളി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഹഫർ അൽ ബാത്തീനിൽ കോഴിക്കോട് പയ്യാനക്കൽ സ്വദേശിയായ റിയാസ് പി ടി(51) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. 10 വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു റിയാസ്.
പെരുന്നാളിന്റെ തലേന്ന് രാത്രി ലുലു ഹൈപ്പർ മാർക്കറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റിയാസിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഹഫർ അൽ ബാത്തിനിൽ ഖബറടക്കി.

