Special Report byരാജു ആനിക്കാട്
വാഴൂർസോമന് സിപിഐ അർഹിച്ച അംഗീകാരം നല്കിയില്ല. ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികൾക്കായി അഞ്ച് പതിറ്റാണ്ട് അക്ഷീണം പ്രവർത്തിച്ച ധീരനായ കമ്മൃണിസ്റ്റ് നേതാവായ വാഴൂർ സോമനെ സിപിഐ എന്നും അവഗണിക്കുകയായിരുന്നു. ഇടുക്കിയിലെ തോട്ടം മേഖലയിൽ എന്നും ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം എഐടിയുസിയും സിഐടിയും തമ്മിലായിരുന്നു. തൊഴിലാളികൾക്കിടയിൽ എഐടിയുസിക്കായിരുന്നു എക്കാലവും സ്വീകാരൃത. തൊഴിലാളികളുടെ സോമൻ ചേട്ടൻ അവർക്ക് അത്രമേൽ പ്രിയങ്കരനായിരുന്നു. അതുകൊണ്ട് തന്നെ വാഴൂർ സോമൻ സിഐടിയുവിന്റെ കണ്ണിലെ കരടായിരുന്നു

എപ്പോഴും. വാഴൂർ സോമൻ കുനിഞ്ഞ ശിരസ്സുമായി നടക്കുന്നതിന്റെ പിന്നിലെ രഹസൃം ഇടുക്കിയിലെ തൊഴിലാളികൾക്കറിയാം. പീരുമേട്ടിലെ എഐടിയുസിയുടെ സമ്മേളനത്തിലേക്ക് സിഐടിയുക്കാർ പാഞ്ഞുകയറി പ്രസംഗിച്ചുകൊണ്ടിരുന്ന സോമനെ തലങ്ങും വിലങ്ങും വടിവാൾ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. മരിച്ചുവെന്ന് കരുതി അവർ സേമനെ ഉപേക്ഷിച്ച് കടന്നു. ദീർഘകാലം കോട്ടയം മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിച്ചേ ജീവിതത്തിലേക്ക് തിരിച്ച് വരുകയായിരുന്ന അദ്ദേഹം. ഷർട്ടൂരിയാൽ കാണം ശരീരമാസകലം വെട്ടുകൊണ്ട പാടുകൾ. നട്ടല്ലിനേറ്റ ഗുരുതരമായ വെട്ടുകൊണ്ട് അദ്ദേഹത്തിന് പിന്നീട് നിവർന്ന് നടക്കാൻ കഴിഞ്ഞില്ല. അക്രമരാഷ്ട്രീയത്തിന് എതിരെ ഇരയായ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന അദ്ദേഹം.ഐഎൻടിസിയുടെ നേതാവ് പീരുമേട്ടിലെ ബാലുവിനെ ഇതുപോലെ പ്രസംഗിച്ചുകൊണ്ടിരുന്ന വേളയിൽ കൊന്നു തള്ളിയ ചരിത്രമുണ്ട്. പീരുമേട്ടിലെ രാഷ്ട്രീയം നിർത്തി കോട്ടയത്തേക്ക് പോകാൻ നിരവധി പ്രാവശൃം എതിരാളികൾ കൊലവിളി നടത്തിയിട്ടും സോമൻ പിൻമാറിയില്ല. പല തവണ സിഐടിയുവിന്റെ ആക്രമണങ്ങൾക്ക് ഇരയായിട്ടും വാഴൂർ സോമൻ തൊഴിലാളി പ്രവർത്തനം അവസാനിപ്പിച്ചില്ല. ആ ധീരതയാണ് അസമാനൃനായ ആകമ്മൃണിസ്റ്റ് നേതാവിന്റെ കരുത്ത്. കോടമഞ്ഞും മഴയും നിറഞ്ഞ ഇടുക്കിയുടെ മലയോര കുഗ്രാമങ്ങളിലെ തൊഴിലാളികൾക്കിടയിലും ലയങ്ങളിലും തന്റെ മഹീന്ദ്രാ ജീപ്പുമായി അവരുടെ ഏതാവശൃത്തിനും ഓടിയെത്തുന്ന എഐടിയുസി നേതാവായ സോമന്ചേട്ടന് പകരം വയ്ക്കാന് അവർക്ക് മറ്റൊരു നേതാവുണ്ടായിരുന്നില്ല.
ദീർഘകാലം എംഎൽഎയും ഡപൃട്ടി സ്പീക്കറുമായിരുന്ന സിഎ കുരൃനായിരുന്നു എഐടിയുസിയുടെയും സിപിഐയുടെയും ഇടുക്കിയിലെ പ്രുമുഖ നേതാവ്. പാർട്ടിയിലെ കുരൃന്റെ സ്വാധീനവും ടാറ്റാ കമ്പനിയുമായുള്ള അടുപ്പവും വലിയ വിവാദങ്ങൾക്ക് കാരണമായങ്കിലും പാർട്ടി സംസ്ഥാന നേതൃത്വം എന്നും കുരൃനോടൊപ്പമായിരുന്നു. പാർലമെന്ററി സ്ഥാനത്തേക്ക് കടന്നു വരാൻ വാഴൂർ സോമന് അതെന്നും വിലങ്ങ് തടിയായി. അനാരോഗൃം മുലം കുരൃൻ മാറിയപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമി വാഴൂർ സോമൻ ആകുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് ഇഎസ് ബിജി മോൾക്ക് അവസരം പാർട്ടി നല്കുകയായിരുന്നു. തികഞ്ഞ കമ്മൃണിസ്റ്റായ വാഴൂർ സോമൻ പരാതികളോ പരിഭവമോ ഇല്ലാതെ പിന്നീട് ബിജി മോളെ പീരുമേട്ടിൽ നിന്ന് വിജയിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു. രണ്ടാം ടേമിൽ ബിജിമോൾ കഷ്ട്ടിച്ച് രക്ഷപെട്ടതിന്റെ പഴി പാർട്ടി വാഴൂർ സോമനിൽ കെട്ടുവച്ചു. അദ്ദേഹം കാലുവാരിയതിനാലാണ് ബിജി മോൾ പരാജയത്തിന്റൊ വക്കിലെത്തിയെന്ന ആരോപണത്തിൽ പാർട്ടി ശാസനക്കും ശിക്ഷാനടപടിക്കും അദ്ദേഹത്ത വിധേയനാക്കി അപമാനിച്ചു. എന്നിട്ടും പാർട്ടിക്ക് വിധേയനായി സോമൻ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജി മോളുമായി സിപിഐ തെറ്റിയതോടെ വാഴൂർ സോമന് പാർട്ടി അവസരം നല്കിയത്.ഇടുക്കിയിൽ സിപിഐക്ക് ജനകീയനായ മറ്റൊരു നേതാവിനെയും പരിഗണിക്കാനില്ലാത്ത സാഹചരൃവുമാണ് വളരെ വൈകി സോമന് നിയമസഭാ സീറ്റ് നല്കാൻ കാരണമായത്. സിപിഎം അടവ് നയം കാണിച്ച് തോല്പിക്കാൻ നീക്കം നടത്തിയെങ്കിലും 1835 വോട്ടുകൾക്ക് വാഴൂർ സോമൻ ജയിച്ച് കയറി. പാർട്ടിയിൽ വളരെ സീനിയറായ തൊഴിലാളിവർഗ്ഗത്തിന്റെ ഈ അനിഷേധൃ നേതാവ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാകുമെന്ന് തൊഴിലാളികളടക്കമുള്ള ഇടുക്കി ജനത ആഗ്രഹിച്ചുവെങ്കിലും സമർത്ഥമായ കരുനീക്കങ്ങളിൽ പാർട്ടി സംസ്ഥാന നേതൃത്വം അദ്ദേഹത്തെ വെട്ടി.തന്നെക്കാൾ ജണിയറും സമര പാരമ്പരൃമോ തൊഴിലാളി സംഘടനാ പ്രവർത്തന മികവോ ഇല്ലാത്തവർ മന്ത്രിയാകുന്നത് അദ്ദേഹം ഒരു കമ്മൃണിസ്റ്റ് നേതാവിന്റെറെ അച്ചടക്കത്തോടെ നോക്കിനിന്നു.കാരണം ഇദ്ദേഹത്തിന് പാർട്ടിയിൽ എക്കാലത്തും ഗോഡ് ഫാദർ ഇല്ലാത്തതായിരുന്നു കാരണം.

