കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണങ്ങളുമായി കൂടുതൽപേർ രംഗത്ത്. രാഹുൽ ലൈംഗിക വൈകൃതമുള്ള ആളാണെന്നും തന്നെ ബലാത്സംഗം ചെയ്യുന്നതു പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നു പറഞ്ഞെന്നും ആരോപിച്ച് ട്രാൻസ് വുമനും ബിജെപി നേതാവുമായ അവന്തിക രംഗത്തെത്തി.
ടെലഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി രാഹുൽ തന്നോട് മോശം രീതിയിൽ സംസാരിച്ചിരുന്നു. രണ്ടര വർഷത്തിൽ കൂടുതൽ രാഹുൽ മാങ്കൂട്ടത്തിലുമായി തനിക്ക് പരിചയമുണ്ട്. അന്ന് വളരെ വർഗർ ആയ രീതിയിലാണ് അയാൾ എന്നോട് സംസാരിച്ചത്.
ടെലഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി മേസേജ് അയക്കുകയും ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കും തന്നോട് വരാൻ ആവശ്യപ്പെടുകയും ചെയ്തു. നിന്നെ എനിക്ക് റേപ് ചെ്യ്യണം എന്നായിരുന്നു പറഞ്ഞതെന്നാണ് അവന്തികയുടെ വെളുപ്പെടുത്തൽ. റിനി ജോർജ് തുറന്ന് പറഞ്ഞപ്പോഴാണ് തനിക്കും തുറന്ന് പറയാനുള്ള ധൈര്യം ലഭിച്ചതെന്നും അവന്തിക വ്യക്തമാക്കി.
അതേ സമയം, എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

