Spread the love

കോട്ടയം : മുന്‍മുഖ്യമന്ത്രിയും ജനകീയ പോരാട്ടങ്ങളുടെ നായകനുമായ വിഎസ് കടന്നുപോകുമ്പോള്‍ കോട്ടയത്തിന്റെ മനസില്‍ ഇപ്പോഴും ആ സംശയം ബാക്കി നില്‍ക്കുന്നു. കേരളം ഏറ്റവും ചര്‍ച്ച ചെയ്ത കിളിരൂര്‍ പെണ്‍പീഡന കേസില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അതിജീവിതയെ സന്ദര്‍ശിച്ച ശേഷം കേസില്‍ ഒരു വിഐപി ഉണ്ടെന്ന് വിഎസ് ആരോപിച്ചു. സ്വകാര്യ ആശുപത്രി സന്ദര്‍ശന ശേഷം 17 വര്‍ഷം മുമ്പായിരുന്നു ഇത്. അന്ന് പല പേരുകളും പ്രചരിച്ചു. കോട്ടയം മാതാ ആശൂപത്രിയിൽ
അതിജീവിതയെ സന്ദർശിക്കുന്നതിനിടയിൽ ചികിത്സിക്കുന്ന ഡോക്ടറാണ് തന്നോട് ഈ കാരൃം പറഞ്ഞതെന്നും വിഎസ് വൃക്തമാക്കിയിരുന്നു. ഒരു വിഐപി സന്ദർശിച്ചതിന് ശേഷം അതിജീവിതയുടെ നില പെട്ടന്ന് വഷളായി എന്ന് ഡോക്ടർ തന്നോട് പറഞ്ഞു എന്ന വിവരമാണ് വിഎസ് മാധൃമങ്ങളോട് വെളിപ്പെടുത്തിയത്.

 

അന്നത്തെ ആരോഗൃമന്ത്രി പികെ ശ്രീമതി അതീജിവതയെ സന്ദർശിച്ചതിന് ശേഷമായിരുന്നു വിഎസ് അതിജീവിതയെ സന്ദർശിച്ചതും വിവാദ പ്രസ്തവന നടത്തിയതും.സിപിഎമ്മിൽ വിഭാഗീയത കത്തി നിന്ന കാലമായിരുന്നു. അതുകൊണ്ട് തന്നെ വിഎസിന്റെ വെളിപ്പെടുത്തൽ വൻ രാഷ്ട്രീയ കോളിളക്കമായി മാറി. വിഎസിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ

2008 ഡിസംബർ 10 – ഒരു പൊതുതാൽപ്പര്യ ഹർജിയിൽ , തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഓഫ് ഫസ്റ്റ് ക്ലാസ് -3 , അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതി , മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായ എസ്. രാജേന്ദ്രൻ, കെ എൻ ബാലഗോപാൽ , ലത നായർ, രണ്ട് മന്ത്രിമാരുടെ മക്കൾ എന്നിവർക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കേസുമായി ബന്ധപ്പെട്ട ചില സെൻസിറ്റീവ് വിവരങ്ങൾ മറച്ചുവെക്കാൻ ഗൂഢാലോചന നടത്തിയതിന് കേസെടുക്കാൻ കേരള പോലീസിനോട് നിർദ്ദേശിച്ചതും രാഷ്ട്രീയ വിവാദമായി മാറി.

 

തുടര്‍ന്ന് കിളിരൂര്‍- കവിയൂര്‍ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു പുഴങ്കര നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് ഇതെപ്പറ്റി അന്വേഷിക്കാന്‍ ഉത്തരവിട്ടു. ഒരു വി.ഐ.പി സന്ദര്‍ശിച്ച ശേഷമാണ് ആരോഗ്യനില വഷളായതെന്ന് വി.എസ് അച്യുതാനന്ദന്റെ ആരോപണത്തിലായിരുന്ന പൊതു താല്പരൃഹർജി.

 

തുടർന്ന് അന്വേഷണം നടന്നശേഷം കിളിരൂര്‍ കേസിലെ വി.ഐ.പി വിവാദ അന്വേഷണം ഏറ്റുമാനൂര്‍ പോലീസ് അവസാനിപ്പിച്ചു. ആരോപണത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടികാട്ടി ഏറ്റുമാനൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2007 സെപ്റ്റംബറില്‍ ഏറ്റുമാനൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടി ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമുളള മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് എഴുതിതള്ളണമെന്ന് പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിഎസിനേട് ‘വിഐപി’ സന്ദർശന വിവരം വൃക്തമാക്കിയ ഡോക്ടർ പിന്നീട് മൊഴിമാറ്റിയിരുന്നു. വിഐപികളുടെ സന്ദർശനം അതിജീവിതയായ പെൺകുട്ടിക്ക് ബുദ്ധിമുട്ടാണെന്നാണ് താൻ വിഎസിനോട് പറഞ്ഞതെന്നായിരുന്നു ഡോക്ടർ അന്വേഷണ സംഘത്തിന് മൊഴി നല്കിയത്.

 

എന്നാൽ കിളിരൂർ പെൺകുട്ടി പീഡനത്തിനിരയായ അതേ കാലയളവിൽ കോട്ടയത്ത് ചില വിഐപികളുടെ മക്കൾ അഭിനയിച്ച സിനിമയുടെ ചിത്രികരണം നടന്നിരുന്നു. അതീവ സുന്ദരിയായ കിളിരൂർ പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് ഇവർക്ക് കാഴ്ച വച്ചോ എന്നത് ഇപ്പോഴും ദുരൂഹമായി നില്ക്കുന്നു.കേസിലെ മുഖൃ പ്രതിയായ ലതാ നായരാണ് പെൺകുട്ടിയെ പലർക്കും പീഡിപ്പിക്കാൻ ഒത്താശ നല്കിയത്. ലതാ നായർക്ക് വിഐപി ബന്ധമുണ്ടായിരുന്നുവെന്ന് ഒരു ചാനൽ മേധാവിയുടെയും കുട്ടനാട്ടിലെ സമ്പന്നനായ രാഷ്ട്രീയ നേതാവിന്റെയും പേരു പറഞ്ഞ് ഡിജിപിയായിരുന്ന ശ്രീലേഖ വെളിപ്പെടുത്തുയിട്ടുണ്ട്. അവർ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടില്ലന്നും എന്നാൽ ലതാ നായർക്ക് പെൺകുട്ടിയെ പിന്നീട് കൊണ്ടുവരാൻ ആവശൃപ്പെട്ട് അവർ പണം നല്കിയതായും ശ്രീലേഖ പറയുന്നുണ്ട്.

 

മറ്റു പല സ്ത്രീപീഡന കേസുകളുടേയും യഥാര്‍ഥ വസ്തുത പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നീതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കിളിരൂര്‍ പെണ്‍കുട്ടി പിതാവ് 2013 ല്‍ പറഞ്ഞിരുന്നു. ലക്ഷങ്ങള്‍ മുടക്കി പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നത് ആരാണെന്ന് അന്വേഷിക്കണം. തന്റെ മകളുടെ മരണത്തിന്റെ ദുരൂഹത അന്വേഷിക്കാന്‍ കേരളം ഭരിച്ച ഇടതു-വലതു മുന്നണികള്‍ ഇതുവരെ തയ്യാറായിട്ടില്ല. കുട്ടിയുടെ മരണകാരണവും വി.ഐ.പി ബന്ധവും അന്വേഷിക്കണമെന്നും ആവശ്യപ്പെടും. കേസില്‍ ചെറിയ പരലുകള്‍ മാത്രമാണ് പിടിക്കപ്പെട്ടതെന്നും ഇനിയും പലരും പിടിക്കപ്പെടാനുണ്ടെന്നുമാണ് തന്റെ വിശ്വാസമെന്നും അന്ന് അഭിപ്രായപ്പെട്ടിരുന്നു.
സീരിയലിലും സിനിമയിലും അഭിനയിക്കാമെന്ന് വ്യാമോഹിപ്പിച്ച് കോട്ടയം കിളിരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പല ഉന്നതന്മാർക്കും കാഴ്ചവയ്ക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടി ഗുരുതരമായ രോഗാവസ്ഥയാലാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് പ്രസവിച്ച അതിജീവിതക്ക് മതിയായ ചികിത്സ ലഭിച്ചില്ലന്ന് കേസ് അന്വേഷിച്ച ഡിജിപി ആർ ശ്രീലേഖ
വൃക്തമാക്കിയിരുന്നു. മാത്രവുമല്ല ആശൂപത്രി ജീവനക്കാർ വളരെ മേശമായി തന്നോട് പെരുമാറിയെന്ന് അതിജീവിത തന്നോട് മെഴിയെടുത്തപ്പോൾ പറഞ്ഞത് കണ്ണീരോടെയാണ് താൻ കേട്ടതെന്നും ശ്രീലേഖ തന്റെ യുടൂബ് ചാനലിലുടെ വെളിപ്പെടുത്തയത് അടുത്തകാലത്താണ്.

 

കേസിൽ വിഐപി ഉണ്ടോ എന്ന കാരൃത്തിൽ ശ്രീലേഖ ചില സംശയങ്ങളിൽ ശ്രീലേഖ വൃക്തതവരുത്തിയിട്ടുമില്ല.അതേസമയം വിവാദ കാലത്ത് സിനിമയിൽ അഭിനയിച്ച വിഐപി മക്കൾ പിന്നീട് ഒരു സിനിമയിലും പ്രതൃക്ഷപ്പെട്ടിട്ടില്ലന്നത് യാദൃച്ഛികമായി കാണാനാവില്ല.അതോടൊപ്പം ചില സംശയങ്ങൾക്കിട വരുത്തിയാണ് അതിജീവിത ക്രൂരമായ ലൈംഗിക പീഡനം മുലം സെപ്റ്റീസിമിയ പിടിച്ച് ഗുരുതരാവസ്ഥയിലായി പ്രസവിക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത അക്കാലത്തെ ഒട്ടേറെ വിവാദങ്ങൾക്ക് ഇടയാക്കിയ കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ടിന്റെ തൂങ്ങി മരണം. പിന്നീട് കിളിരൂർ കേസ് ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് രാജു പുഴങ്കര തിരുവനന്തപുരത്തുനിന്ന് തൃശൂർക്ക് കാറിൽ സഞ്ചരിക്കന്ന വഴി ബസ് കാറിലേക്ക് ഇടിച്ചു കയറി മരിച്ചതും ദുരൂഹമായി നിലനില്ക്കുന്നു.