കോട്ടയം: കുളിക്കാനിറങ്ങിയ യുവാവ് മണിമലയാറ്റിൽ മുങ്ങി മരിച്ചു.
കങ്ങഴ കാഞ്ഞിരപ്പാറ കാരമല മഴുവഞ്ചേരിയിൽ പരേതനായ ബാലചന്ദ്രൻ നായരുടെ (രാജു) മകൻ വിഷ്ണു (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു മാത്രമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്. വിഷ്ണുവിനെ കാണാതായതോടെ കാഞ്ഞിരപ്പള്ളി അഗ്‌നിശമനസേനയിൽ വിവരം അറിയിച്ചു. ഇവരെത്തി വിഷ്ണുവിനെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിമോർച്ചറിയിൽ. മാതാവ്: സിന്ധു. സഹോദരൻ: വിജയ്.

