കോഴിക്കോട്: തുടർഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ആരോഗ്യ-ക്ഷേമ മേഖലകൾക്കും ഊന്നൽ നൽകുന്നതാണ് പ്രഖ്യാപനങ്ങൾ.
∙ ക്ഷേമ പെൻഷൻ 3000 ആക്കും
∙ കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്
∙ ലോകോത്തര ഉന്നത വിദ്യാഭ്യാസം
∙ തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങൾ പ്രതിരോധിക്കും
∙ 5 ലക്ഷം കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്ന് കരകയറ്റും
∙ 60,000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലെയ്സ്മെന്റ്
∙ കിടപ്പുരോഗികൾക്ക് സമ്പൂർണ സർക്കാർ പരിരക്ഷ
∙ വ്യവസായ ടൗൺഷിപ്പ് അതോറിറ്റിക്ക് രൂപം നൽകും
∙ കേവല ദാരിദ്ര്യം നിർമാർജനം ചെയ്യും
∙ മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കാൻ നടപടി
∙ ആശമാരുടെ ഓണറേറിയം വർധിപ്പിക്കും
∙ നൈപുണ്യ സർവകലാശാല ആരംഭിക്കും
∙ അതിവേഗ തെക്കുവടക്ക് റെയിൽപാതയ്ക്ക് വേണ്ടി പരിശ്രമം തുടരും
∙ കെഎസ്ആർടിസി പ്രവർത്തനം ലാഭത്തിലാക്കും

