വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുദ്ധം അമേരിക്ക ജയിച്ചെന്നും രാത്രിയോടെ ഇറാന്റെ നാവികസേന ഇല്ലാതായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാന്റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞുവെന്നും ട്രംപ് അവകാശപ്പെടുന്നു.
കൂടാതെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡ് ഘടന തകർക്കപ്പെടുകയും മിസൈൽ-ഡ്രോൺ വിക്ഷേപണ സംവിധാനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം തകർത്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ പ്രധാന നേതൃനിരയിലുള്ള പലരെയും വധിക്കാൻ സൈന്യത്തിന് സാധിച്ചുവെന്നും, ആയുധ നിർമ്മാണ ശാലകൾ ഉൾപ്പെടെയുള്ളവ തകർത്തതായും അദ്ദേഹം കൂട്ടിചേർത്തു.

