Spread the love

ഹത്രാസ്: വിവാഹ ദിവസങ്ങളിൽ നടക്കുന്ന പല സംഭവങ്ങളും വാർത്തകളായി വരാറുണ്ട്. ഇപ്പോഴിതാ ആദ്യരാത്രിയിൽ മണിയറയിൽ നവ വരനെ കത്തിയുമായി കാത്തിരുന്ന് നവവധു. എന്താ സംഭവം എന്ന് അറിയില്ലെങ്കിലും എന്ത് പ്രശ്‌നമാണേലും നമ്മുക് സംസാരിച്ച് പരിഹാരം കാണാമെന്ന് കരുതിയ നവവരൻ അടുത്ത ദിവസം കേൾക്കുന്നത് ഭാര്യ ഒളിച്ചോടിയ വിവരം. അതും ചെറിയച്ഛനൊപ്പം. ഫെബ്രുവരി 22ന് ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം.

ഫെബ്രുവരി 21ന് നടന്ന വിവാഹമാണ് നവവരന് ഞെട്ടിക്കുന്ന അനുഭവമായി മാറിയത്. വിവാഹ സമയത്ത് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ഒരു അസ്വഭാവികതയും തോന്നിയിരുന്നില്ല. നല്ല രീതിയിൽ തന്നെയാണ് യുവതി എല്ലാവരോടും പെരുമാറിയത്.

തുടർന്ന് ഫെബ്രുവരി 22നാണ് യുവതി വരന്റെ വീട്ടിലെത്തിയത്. രാത്രി നവവരൻ മണിയറയിലെത്തിയതും കണ്ടത് കത്തിയുമായി ഇരിക്കുന്ന നവ വധുവിനെ ആണ്. തന്നെ സ്പർശിക്കാൻ ശ്രമിച്ചാൽ കൊല്ലുമെന്നായിരുന്നു യുവതിയുടെ ഭീഷണി. യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ആക്രമിക്കാനും യുവതി മടിച്ചില്ല. ഇതോടെ യുവാവ് ഭാര്യയുടെ വീട്ടുകാരെ വിവരം അറിച്ചു

യുവതിയുമായി സംസാരിച്ച ശേഷം പുതിയ സ്ഥലത്ത് വന്നതിന്റെ പരിഭ്രാന്തിയാവും എന്ന് പറഞ്ഞ് എല്ലാവരേയും സമാധാനിപ്പിച്ച് യുവതിയുടെ വീട്ടുകാർ മടങ്ങി. എന്നാൽ അടുത്ത ദിവസം യുവതി വീട്ടുകാരുടെ ഭക്ഷണത്തിൽ ഉറക്കുമരുന്ന കലർത്തുകയായിരുന്നു. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ബോധരഹിതരായതോടെ വീട്ടിലുണ്ടായിരുന്ന ലക്ഷങ്ങൾ വില വരുന്ന സ്വർണവുമായി ആയിരുന്നു. വീട്ടുകാർക്ക് ബോധം വന്നപ്പോഴാണ് കാര്യങ്ങൾ മനസിലാവുന്നത്