സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.രേണുവിന്റെ പല ഫോട്ടോഷൂട്ടുകളും ആൽബങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
സുധിയുടെ വിയോഗത്തിന് പിന്നാലെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഭാര്യ രേണു സുധി വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്കിനി ഒരു കൂട്ട് വേണമെന്ന ആഗ്രഹം രേണു പരസ്യമായി പങ്കുവെച്ചത്.
‘‘ഒറ്റയ്ക്കു ജീവിച്ചു മടുത്തു. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു.’’ രേണു സുധി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
അതേസമയം ആഗ്രഹിക്കുന്നത് പോലെയൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് നേരത്തെ രേണു പറഞ്ഞിരുന്നു

