Spread the love

മലയാളികള്‍ക്ക് സുപരിചിതനാണ് നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളം. ഇപ്പോഴിതാ സ്ട്രോക്ക് വന്ന കാര്യം രഹസ്യമാക്കി വെച്ചിരുന്നതിന്റെ മെയിൻ കാരണം സോഷ്യൽ മീഡിയയിൽ പരസ്യമായാൽ അനാവശ്യമായ കമന്റുകൾ വരും എന്നതുകൊണ്ടാണെന്ന് പറയുകയാണ് നടൻ ഉല്ലാസ്.

തനിക്ക് ഏപ്രിൽ ഇരുപതാം തിയ്യതി അതായത് ഈസ്റ്ററിന്റെ അന്ന് വൈകുന്നേരമാണ് സ്ട്രോക്ക് വന്നത്. അതുകൊണ്ട് ഇടത് കാലിനും കൈയ്ക്കും സ്വാധീന കുറവ് വന്ന് ഇരിക്കുകയാണെന്ന് നടൻ സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

വാക്കുകളിങ്ങനെ,

സോഷ്യൽമീഡിയ വഴിയാണ് ആളുകൾ എന്റെ അസുഖ വിവരം അറിഞ്ഞത്. ഞാൻ ഇക്കാര്യം രഹസ്യമാക്കി വെച്ചിരുന്നതിന്റെ മെയിൻ കാരണം സോഷ്യൽമീഡിയയിൽ പരസ്യമായാൽ അനാവശ്യമായ കമന്റുകൾ വരും എന്നതു കൊണ്ട് തന്നെയാണ്.

പിന്നീട് ആലോചിച്ചപ്പോൾ തോന്നി അതിന്റെ ആവശ്യമില്ലെന്ന്. അടുത്തിടെ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് ലക്ഷ്മി നക്ഷത്ര എന്നെ ക്ഷണിച്ചു. റോയ് സാറിന്റെ ചേട്ടൻ സാബു സാറിന്റെ സ്ഥാപനമാണ് വൈറ്റ് ​ഗോൾഡ്. അദ്ദേഹവും എന്നെ ക്ഷണിച്ചു. ലക്ഷ്മി… ഉല്ലാസിനെ കൊണ്ട് നമ്മുടെ ഒരു ഷോപ്പ് ഉദ്​ഘാടനം ചെയ്യിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി. കാരണം കുറേ നാളുകളായി ഞാൻ വീട്ടിൽ ഇരിക്കുകയല്ലേ. ഞാൻ സമ്മതം പറ‍ഞ്ഞു.

അ​ങ്ങനെയാണ് ആ ഉദ്​ഘാടനത്തിൽ പങ്കെടുത്തതും എന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വരികയും രോ​ഗാവസ്ഥയെ കുറിച്ച് ആളുകൾ അറിയുകയും ചെയ്തത്. ചില നെ​ഗറ്റീവ് കമന്റ്സുൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. എന്നാൽ അതിനിടെ സ്നേഹമുള്ളവരെല്ലാം എന്നെ അന്ന് മുതൽ വിളിച്ച് കാര്യങ്ങൾ തിരക്കുന്നുമുണ്ട്.

ഞാൻ കലാരം​ഗത്ത് ഉണ്ടായിരുന്നപ്പോൾ എനിക്ക് തന്ന സപ്പോർട്ടിന് നന്ദി പറയുന്നു. എന്റെ ​രോ​ഗാവസ്ഥയിൽ എന്നെ വിളിച്ച് ആശ്വസിപ്പിച്ച എല്ലാവരോടും ഹൃദയം തുറന്ന നന്ദി. ഞാൻ കൂടുതൽ ശക്തിയോടെ തിരിച്ച് വരും.‍ അതിനായുള്ള ചികിത്സയിലും പരിശീലനത്തിലുമാണ് ഇപ്പോൾ ഞാൻ.