Spread the love

ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി
ഓറിയോണ്‍ ഭൂമിയിലേക്ക്, പുലര്‍ച്ചെ അഞ്ചിന് പസഫിക്ക് സമുദ്രത്തില്‍ പതിക്കും. ഉത്കണ്ഠയോടെ ലോകം. നാസ തിരിച്ചിറക്കം ലൈവ് ചെയ്യും
.

ഫ്ളോറിഡ : ചന്ദ്രനെ ചുറ്റിയുള്ള 10 ദിവസത്തെ ഐതിഹാസിക യാത്രയ്ക്ക് ശേഷം ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ ഒറിയോണ്‍ പേടകം മടങ്ങിയെത്താന്‍ മണിക്കൂറുകള്‍. ശനിയാഴ്ച പുലര്‍ച്ചെ പസഫിക് സമുദ്രത്തിലെ സാ്ന്‍ഡിയോഗോ തീരത്തിനു സമീപം പതിക്കും. പേടകത്തിന്റെ ഭൗമയാത്രയുടെ ലൈവ് നാസ പുലര്‍ച്ചെ നാലുമുതല്‍ സംപ്രേഷണം ചെയ്യും. പേടകം പുലര്‍ച്ചെ 5.37ന് സമുദ്രത്തില്‍ പതിക്കും. അതിനു മുന്നോടിയായി പാരച്യൂട്ടുകള്‍ വിടരും.

ഭൂമിയിലേക്കുള്ള ഈ മടക്കത്തിലെ 13 മിനിറ്റുകള്‍ നിര്‍ണായകമാണ്. ചന്ദ്രനില്‍ നിന്നുള്ള മടക്കയാത്രയായതിനാല്‍ മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിലാണ് പേടകം വരുന്നത്. അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം ഏകദേശം 2,760 ഡിഗ്രി ചൂട് പേടകത്തിന് പുറത്ത് അനുഭവപ്പെടും. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും.

                                                                  അന്തരീക്ഷത്തിലേക്കുള്ള പ്രവേശന സമയത്ത് പേടകത്തിന് ചുറ്റും പ്ലാസ്മ രൂപപ്പെടുന്നത് കാരണം ഏകദേശം 6 മിനിറ്റ് നേരത്തേക്ക് ഭൂമിയിലെ നിയന്ത്രണ കേന്ദ്രവുമായി യാതൊരു ആശയവിനിമയവും സാധ്യമാകില്ല.