Spread the love

സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയ വെല്‍ഫെയര്‍ ബോര്‍ഡ്. യുഡിഎഫ് പ്രകടന പത്രിക


കേരള നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. വികസനവും സാമൂഹ്യ ക്ഷേമവും മുന്‍നിര്‍ത്തിയ വാഗ്ദാനങ്ങളാണ് പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000രൂപ ധനസഹായം, ക്ഷേമ പെന്‍ഷന്‍ 3000രൂപ ആയി ഉയര്‍ത്തല്‍ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. കൂടാതെ ഓരോ കുടുംബത്തിനും 25രൂപ ലക്ഷം വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന പുതിയ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കായി 5രൂപ ലക്ഷം വരെ പലിശരഹിത വായ്പ നല്‍കും, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നതും യുഡിഎഫ് ഉറപ്പ് നല്‍കി.മാധ്യമ പ്രവര്‍ത്തകരുടെ ആരോഗ്യ പരിരക്ഷ അടക്കം വിഭാവനം ചെയ്ത് മീഡിയ വെല്‍ഫെയര്‍ ബോര്‍ഡ് സ്ഥാപിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ സമഗ്ര വികസനവും സാധാരണക്കാരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമാണ് ലക്ഷ്യമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പുതിയ സാങ്കേതിക വിദ്യകളും ക്ഷേമ പദ്ധതികളും ഉപയോഗപ്പെടുത്തി ”പുതുയുഗ കേരളം” സൃഷ്ടിക്കാനുള്ള ദിശയിലാണ് പ്രകടന പത്രിക രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും യുഡിഎഫ് അറിയിച്ചു.